രണ്ട് മണിക്കൂറിനുള്ളിൽ ആറ് കൊലപാതകങ്ങൾ; സൈക്കോ കില്ലർ അറസ്റ്റില്‍

ചൊവ്വ, 2 ജനുവരി 2018 (12:31 IST)
രണ്ട് മണിക്കൂറുകള്‍ക്കിടെ ആറ് പേരെ കൊലപ്പെടുത്തിയ നടത്തിയ സൈക്കോ കില്ലർ പിടിയില്‍. രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഹരിയാനയിലെ പൽവാളിൽ ഇന്ന് പുലർച്ചെ രണ്ടുമണിക്കും നാലുമണിക്കുമിടയിലാണ് കൊലപാതക പരമ്പര അരങ്ങേറിയത്.
 
മിനാർ റോഡിനും ആഗ്ര റോഡിനുമിടയിലാണ് ആദ്യത്തെ നാല് കൊലപാതകങ്ങൾ നടന്നത്. പിന്നീടാണ് ഒരു സുരക്ഷാ ജീവനക്കാരനേയും സ്ത്രീയേയും അയാള്‍ കൊലപ്പെടുത്തിയത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് കൊലപാതകി അക്രമം നടത്തിയതെന്നാണ് വിവരം.
 
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൽവാളിലെ ആദർശ് നഗറിൽ നിന്നാണ് അക്രമിയെ പിടികൂടിയത്. മുൻ കരസേന ഉദ്യോഗസ്ഥനായ നരേഷ് എന്നയാളാണ് കൃത്യം നടത്തിയത്. ഇയാൾ മാസസിക രോഗത്തിന് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മെഡിക്കല്‍ ബന്ദ്: കേരളത്തിലെ ആശുപത്രികള്‍ സ്തംഭിച്ചു; കരഞ്ഞു പറഞ്ഞിട്ടും ചികിത്സിക്കാന്‍ തയ്യാറാകാതെ ഡോക്ടര്‍മാര്‍