മൊബൈലില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല; ഭർത്താവിനെ ഭാര്യ തീകൊളുത്തിക്കൊന്നു
മൊബൈലില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല; ഭർത്താവിനെ ഭാര്യ തീകൊളുത്തിക്കൊന്നു
Publish Date: Wed, 14 Feb 2018 (11:19 IST)
Updated Date: Wed, 14 Feb 2018 (11:21 IST)
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സമ്മതിക്കാത്തതിന്റെ ദേഷ്യത്തില്‍ ഭർത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ നാൻകെ (35) എന്ന യുവാവ് ചികിത്സയ്ക്കിടെ മരണത്തിനു കീഴടങ്ങി.
ഇയാളുടെ ഭാര്യ പൂജയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ ബാലരാംപുർ ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് തുടര്‍ച്ചയായതോടെ ഫോണ്‍ ഇനി ഉപയോഗിക്കരുതെന്ന് പൂജയോട് നാന്കെ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു.
ഭര്‍ത്താവിന്റെ തീരുമാനത്തില്‍ അമര്‍ഷത്തിലായിരുന്ന പൂജ ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന നാൻകെയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
നാന്‍കെയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളും ബന്ധുക്കളുമാണ് തീ അണച്ച ശേഷം ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായിരുന്നു. കൂടുതല്‍ ചികിത്സയ്ക്കായുള്ള ശ്രമം നടത്തുന്നതിനിടെയാണ് ചെവ്വാഴ്ച നാന്കെ മരിച്ചത്.