Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ചെറിയ സംശയം കാരണമായി; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യ കക്കൂസില്‍ ഒഴുക്കി

ഒരു ചെറിയ സംശയം കാരണമായി; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യ കക്കൂസില്‍ ഒഴുക്കി

ഒരു ചെറിയ സംശയം കാരണമായി; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യ കക്കൂസില്‍ ഒഴുക്കി
ചണ്ഡീഗഡ് , ബുധന്‍, 21 ഫെബ്രുവരി 2018 (08:52 IST)
അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യ കക്കൂസില്‍ ഒഴുക്കി. ഗുരുതരമായി പരുക്കേറ്റ പഞ്ചാബിലെ ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആസാദിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യ സുഖ്‌വന്ത് കൌറിനെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.

ആസാദിന് നിരവധി സ്‌ത്രീകളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് സുഖ്‌വന്ത് കൃത്യം നടത്തിയത്. ഉറങ്ങുകയായിരുന്ന ആസാദിന്റെ തലയില്‍ മര്‍ദ്ദിച്ച് ബോധരഹിതനാക്കിയ ശേഷം ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.

ഭര്‍ത്താവിന് സ്‌ത്രീകളുമായി ബന്ധമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് ജലന്ധര്‍ എസിപി സതിന്ദര്‍ കുമാര്‍ പറഞ്ഞു. മരക്കഷണം ഉപയോഗിച്ചാണ് സുഖ്‌വന്ത് ആസാദിന്റെ തലയില്‍ മര്‍ദ്ദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശുഹൈബ് വധം; പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹതയെന്ന് സുധാകരന്‍ - പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യം