Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒക്ടോബര്‍ 16 :ലോക ഭക്‌ഷ്യദിനം

ഒക്ടോബര്‍ 16 :ലോക ഭക്‌ഷ്യദിനം
ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനമാണ്. ഭക്ഷ്യ സുരക്ഷയ്ക്കായി കാര്‍ഷിക രംഗത്ത് നിക്ഷേപം നടത്തേണ്ടത് ആവശ്യമാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ പോലെ തന്നെ വികസനത്തിന് ഭക്ഷ്യ സുരക്ഷയും അത്യാവശ്യമാണ് എന്നതുതന്നെ..!

അഭ്യസ്ത വിദ്യര്‍ പലരും കൃഷിയില്‍ നിന്ന് അകന്നുപോയിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ സ്വകാര്യ മേഖലയും. ആരോഗ്യത്തിനും വളര്‍ച്ചയ്ക്കുമുള്ള മികച്ച പോഷണം ലഭിക്കാന്‍ ഓരോരുത്തരും ആഹാരം വൈവിദ്ധ്യവത്കരിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നു.

ലോകത്തിലെ വിശക്കുന്ന ആളുകളുടെ 70 ശതമാനം ആളുകളും താമസിക്കുന്നത് ഗ്രാമപ്രദേശത്താണ്. അവിടെ കൃഷിയാണ് വിശപ്പടക്കാനുള്ള മാര്‍ഗ്ഗവും ജീവിക്കാനുള്ള മാര്‍ഗ്ഗവും. ലോകത്തെങ്ങും കാര്‍ഷിക മേഖലയ്ക്കുള്ള വിദേശ നിക്ഷേപം 20 കൊല്ലമായി കുറഞ്ഞു വരികയാണെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.

2015 ഓടെ ലോകത്തില്‍ വിശക്കുന്നവരുടേയും ദാരിദ്യ്രമനുഭവിക്കുന്നവരുടേയും എണ്ണം ഇപ്പോഴത്തേതിന്‍റെ പകുതിയാക്കാമെന്ന് 1996 ല്‍ നടന്ന ലോകഭക്ഷ്യ സമ്മേളനത്തില്‍ വിവിധ രാഷ്ട്രതലവന്മാര്‍ തീരുമാനമെടുത്തിട്ടുണ്ട്.



.

1945 ല്‍ രൂപീകൃതമായ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക (എഫ്.എ.ഒ) സംഘടന ആണ് ഒക്ടോബര്‍ 16 ഭക്ഷ്യദിനമായി ആചരിക്കുന്നത്.

1979 മുതലാണ് ഈ ദിനാഘോഷം ആരംഭിക്കുന്നത്. ദാരിദ്യ്രത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തെ 150 രാജ്യങ്ങളില്‍ ഈ ആഘോഷം നടക്കുന്നുണ്ട്.

ലോകത്തെമ്പാടും ഭക്ഷ്യോല്‍പ്പാദനം ഗണ്യമായി കൂട്ടാന്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അത്യാവശ്യമാനെന്ന് ഈ സന്ദേശം നാം ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുന്നു.

സഹസ്രാബ്ദ വികസന ലക്ഷ്യത്തിലും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഏറ്റവും അധികം ദാരിദ്യ്രം അനുഭവിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ ''മാപ്പുട്ടോ പ്രഖ്യാപനത്തില്‍"" പറഞ്ഞിരിക്കുന്നത് അവരുടെ ബജറ്റിന്‍റെ പത്ത് ശതമാനം ഗ്രാമവികസനത്തിനും കൃഷിക്കുമായി നീക്കിവയ്ക്കുമെന്നാണ്.




ഇന്ത്യയില്‍ ലോക ഭക്ഷ്യ ദിനത്തില്‍ ആഹാര വൈവിധ്യവത്കരണത്തിനായി സമൂഹ തലത്തിലും വീട്ടുവളപ്പിലും പഴങ്ങളും പച്ചക്കറികളും നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമാണ് നല്‍കുന്നത്.

തോടുള്ള ഭക്ഷ്യധാന്യങ്ങള്‍ - ചോളം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കുക, അവ മുളപ്പിച്ച് കഴിക്കുക, തവിടുള്ള ധാന്യങ്ങള്‍ - ചമ്പാവരി, ബജ്ര, റാഗി എന്നിവ എന്നും കഴിക്കുക. പാല്‍, തൈര്‍, വെണ്ണ, കടല, എള്ള്, ഉഴുന്ന്, സോയാബീന്‍, കൂണ്, കടല്‍ മീനുകള്‍ എന്നിവ കഴിക്കുക.

അതാത് കാലത്തു കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷിക്കുക. ഇവ ഉണ്ടാക്കിയെടുക്കാനായി വീട്ടില്‍ കൃഷി ചെയ്യുക, മല്ലി, തുളസി, ചീര, ഉലുവ എന്നിവ കഴികുക. വെള്ളമൊഴിച്ഛ് പരിപാലിക്കേണ്ടതില്ലാത്ത പേര, വാഴ, മാവ്, പപ്പായ, നാരകം എന്നിവ കൂടുതല്‍ വളര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ജനങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കുന്നത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഴുകുട്ടികള്‍ വേണമെന്ന് ജൂലി