Webdunia - Bharat's app for daily news and videos

Install App

സൈനിക നീക്കങ്ങൾ പുറത്തുവിടുന്നതിന് പിന്നിലെ രാഷ്ട്രീയം എന്ത് ?

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2019 (14:24 IST)
സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ ഇന്ത്യയുടെ തീരാ തലവേദനയാണ് അയൽ‌രാജ്യമായ പാകിസ്ഥാൻ. ഇരു രാജ്യങ്ങളും സ്വതന്ത്രമായ കാലം മുതൽ അതിർത്തി തർക്കവും ആക്രമണങ്ങളും തീവ്രവാദവും നിരന്തരം ഇന്ത്യൻ അതിർത്തികളെ അസ്വസ്ഥമാക്കികൊണ്ടിരുന്നു. പല സമാധാന ചർച്ചകളും നീക്കങ്ങളും നടന്നു എങ്കിലും അപ്രതീക്ഷിതമായ ഘട്ടങ്ങളിൽ വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ഇന്ത്യക്കെതിരെ ഏകപക്ഷീയമായ അക്രമണങ്ങൾ നടത്തി.
 
എന്നാൽ ഇത്തരം നടപടികൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങൾ പാകിസ്ഥാനെതിരെ നിലപാട് സ്വീകരിച്ചതോടെ ഇന്ത്യക്കെതിരെയുള്ള ആക്രണങ്ങളുടെ ദൌത്യങ്ങൾ പാകിഥാൻ തീവ്രവാദ, വിഘടനവാദ സംഘടനകൾക്ക് നൽകുകയായിരുന്നു. പല തീവ്രവാദ സംഘടനൾക്കും പാകിസ്ഥാൻ തെന്നെ രൂപം നൽകി സാമ്പത്തിക ആയുധ സഹായങ്ങളും നൽകി. 
 
പാക് അധീന കശ്മീർ എപ്പോഴും ഇന്ത്യയെ അക്രമിക്കുന്നതിനായി സുരക്ഷിതമായ പ്രദേശമായി പാകിസ്ഥാൻ ഉപയോഗപ്പെടുത്തി വരുകയാണ്. കശ്മീരിലെ വിഘടനവാദ സംഘടനകൾ ഇവർക്ക് സഹായം നൽകുന്നതിനാൽ ഇത് തുടർന്നുപോരുകയും ചെയ്യുന്നു. ഇന്ത്യയിലെ അതിർത്തി പ്രദേശങ്ങളിൽ പല തവണ പാകിസ്ഥാൻ സ്പോൺസേർഡ് ഭികര സംഘങ്ങൾ ആക്രമണം നടത്തി.0
 
സൈനിക കേന്ദ്രങ്ങളും പല തവണ ആക്രമണങ്ങൾക്ക് ഇരയായി. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പുൽ‌വാമയിൽ സി ആർ പി എഫ് വാഹനത്തിന് നേരെ ഉണ്ടായ ചാവേർ ആക്രമണം.
ഇന്ത്യയിൽ ഉണ്ടായ ഓരോ ഭീകരാക്രംനത്തിലും കൃത്യമായ തുടർ നടപടികൾ ഇന്ത്യൻ സൈന്യം നടത്തിയിട്ടുണ്ട്. തെളിവുകളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കനത്ത തിരിച്ചടി നൽകിയിട്ടുണ്ട്. എന്നാൽ ഇതൊന്നും വാർത്തയാവുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്തിരുന്നില്ല എന്ന കാര്യം പ്രധാനമാണ്.
 
സൈന്യത്തിന്റെ ഓരോ നീക്കവും രഹസ്യയമായണ് നടപ്പിലാക്കപ്പെട്ടിള്ളത്. പല തവണ ഇന്ത്യ അതിർത്തി കടന്ന് പാകിസ്ഥാന് മറുപടി നൽകിയിട്ടുണ്ട്. എന്നാൽ ഈ വാർത്തകൾ എല്ലാം പുറത്തുവരികയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളത് സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞാണ്. എന്നാൽ നിലവിൽ അതല്ല സാഹചര്യം. സൈനിക ആക്രമങ്ങളുടെ രഹസ്യ സ്വഭാവം ഇല്ലാതാക്കപ്പെട്ടിരിക്കുന്നു. 
 
ഇക്കഴിഞ്ഞ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പാകിസ്ഥാനെതിരെ നടത്തിയിട്ടുള്ള സൈനിക നീക്കങ്ങൾ മണിക്കൂറുകൾക്കുള്ളിൽ മാധ്യങ്ങളിൽ ചർച്ചയാവുകയും. സൈന്യം അക്രമത്തിനുപയോഗിച്ച മാർഗം ഉൾപ്പടെ വിശദീകരിക്കപ്പെടുകയും ചെയ്യുന്നു. രാജ്യത്ത് ഇതിനു മുൻപും ‌ പാകിസ്ഥന് നേരെ സൈനിക നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഭീകരാക്രമണങ്ങളും അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ നിയമ ലംഘനങ്ങൾക്കുമുള്ള മറുപടിയായി തന്നെയാണ് ഇത്തരം സൈനിക നീക്കങ്ങൾ ഉണ്ടായിട്ടുള്ളത്.
 
ചിലപ്പോഴെല്ലാം നിയന്ത്രന രേഖ കടന്ന് പാകിസ്ഥാനിൽ പ്രവേശിച്ച് ഇന്ത്യൻ സൈന്യം ആക്രമണം നടത്തി കരുത്ത് കാട്ടി മടങ്ങിയിട്ടുണ്ട്. എന്നാൽ ഇതൊന്നും വാർത്തയവുകയോ കൊട്ടിഘോഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. വർഷങ്ങൾക്കിപ്പുറമാണ് അത്തരം സൈനിക നീക്കങ്ങളെ ക്കുറിച്ച് വിരമിച്ച സൈനികർ വെളിപ്പെടുത്തിയിട്ടുള്ളത്. സൈന്യത്തിന്റെ ആക്രമണങ്ങൾ പൂർണമായും രഹസ്യ സ്വാഭവത്തെ അടിസ്ഥാനത്തിൽ ഉള്ളതാണ്. ആ രഹസ്യ  സ്വഭാവം ഇല്ലാതാക്കുന്നതിനു പിന്നിൽ തികച്ചും രാഷ്ട്രീയ പരമായ കാരണങ്ങളാണ്.
 
പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ഹോക്കി മത്സരങ്ങളെപ്പോലും അതീവ വൈകാരികമായി കണുന്ന ജനതയാണ് ഇന്ത്യക്കാർ. അപ്പോൾ പാകിസ്ഥാന് നേരെയുള്ള സൈനിക നീക്കങ്ങൾ ഇന്ത്യൻ ജനതയെ സ്വാധീനിക്കും എന്ന്  ഉറപ്പാണ്. തിരഞ്ഞെടുപ്പിൽ ഇതിലും നന്നായി ഉപയോഗിക്കുന്ന മറ്റൊരു തന്ത്രം ഉണ്ടോ? പാകിസ്ഥാനെതിരെയുള്ള സൈനിക നിക്കങ്ങൾ പുറത്തുവിടുക വഴി രാഷ്ട്രീയപരമായി ജനങ്ങളെ സ്വാധീനിക്കാൻ ഭരണ പക്ഷത്തിന് കഴിയും.
 
പക്ഷേ രാജ്യത്തിന്റെ സൈനിക നീക്കത്തെ രഷ്ട്രീയമായി ഉപയോഗിക്കുന്നത് രാജ്യ സുരക്ഷയെതന്നെ ബാധിക്കുന്ന കാര്യമണ്. സൈനിക തന്ത്രങ്ങളും. ആക്രമണത്തിന്റെ രഹസ്യ രീതികളുമെല്ലാം പരസ്യമായി ചെർച്ച ചെയ്യപ്പെടുന്നത്. രാജ്യത്തിനികത്ത് തന്നെ പ്രവർത്തിക്കുന്ന വിഘടനവദ, തീവ്രവാദ സംഘടകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതായിരിക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments