Select Your Language

Notifications

webdunia
webdunia
webdunia
webdunia

2019ൽ പ്രഖ്യാപിച്ച മോഹൻലാൽ ചിത്രം,'ബറോസ്’ കാണാൻ ഇനിയും കാത്തിരിക്കണം

2019ൽ പ്രഖ്യാപിച്ച മോഹൻലാൽ ചിത്രം,'ബറോസ്’ കാണാൻ ഇനിയും കാത്തിരിക്കണം

Anoop k.r

, ശനി, 30 ജൂലൈ 2022 (09:08 IST)
മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ചിത്രീകരണം പൂർത്തിയായി. ദിവസങ്ങൾക്ക് മുമ്പായിരുന്നു ടീം ചെന്നൈ ഷെഡ്യൂൾ ആരംഭിച്ചത്. വൈകാതെ തന്നെ ബറോസിന് മോഹൻലാൽ പാക്കപ്പ് പറഞ്ഞു.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണെന്നും ലാൽ കുറിച്ചു.
 
2019 ഏപ്രിലിലിയായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ഒഫീഷ്യൽ ലോഞ്ച് കഴിഞ്ഞവർഷം മാർച്ച് 24നായിരുന്നു.ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്‌ഫോമിൽ ആയിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. അതിനാൽ തന്നെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ സമയമെടുത്തു തന്നെ നിർമ്മാതാക്കൾ പൂർത്തിയാക്കും.
 
സംവിധാനം ചെയ്യുന്നതിനോടൊപ്പം തന്നെ മോഹൻലാൽ ‘ബറോസ്’ആയി അഭിനയിക്കുന്നുമുണ്ട്. പാസ് വേഗ, ഗുരു സോമസുന്ദരം തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.ജിജോ പുന്നൂസിന്റെയാണ് രചന.സന്തോഷ് ശിവൻ ഛായാഗ്രഹണം,പ്രൊഡക്‌‌ഷൻ ഡിസൈനർ സന്തോഷ് രാമൻ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹൃദയം' സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് തമിഴിലേക്കും, പുതിയ വിവരങ്ങൾ !