Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരിയറിൽ ഏറ്റവും നന്നായി അഭിനയിച്ചത് ആ ചിത്രത്തിലെന്ന ആമിർ ഖാൻ

നിതീഷ് തിവാരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു

Aamir Khan

നിഹാരിക കെ.എസ്

, തിങ്കള്‍, 24 മാര്‍ച്ച് 2025 (10:00 IST)
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന റെക്കോർഡ് നേടിയ ചിത്രമാണ് ‘ദംഗൽ’. ആമിർ ഖാൻ ആയിരുന്നു ചിത്രത്തിലെ നായകൻ. ബോളിവുഡിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നുകൂടിയാണ് ഇത്. നിതീഷ് തിവാരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 
 
തന്റെ കരിയറിൽ തന്നെ ഏറ്റവും നന്നായി അഭിനയിച്ച ചിത്രമായി ദംഗലിനെ കണക്കാക്കുന്നുവെന്ന് പറയുകയാണ് ആമിർ ഖാൻ. എന്നാൽ ഒരു ഷോട്ടിൽ മാത്രമാണ് കഥാപാത്രത്തെ തനിക്ക് നഷ്ടമായതെന്നും അത് ആദ്യം തന്നെ കണ്ടുപിടിച്ചത് അമിതാഭ് ബച്ചനാണെന്നും താരം പറയുന്നു. 1988-ൽ പുറത്തിറങ്ങിയ ‘ഖയാമത് സേ ഖയാമത് തക്’ പ്രദർശിപ്പിച്ച റെഡ് ലോറി ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു ആമിർ.
 
2016ൽ ഇറങ്ങിയ ബയോഗ്രഫിക്കൽ സ്പോർട്സ് ഡ്രാമ 2000 കോടി രൂപയാണ് ആഗോള ബോക്സ് ​ഓഫിസിൽനിന്ന് വാരിക്കൂട്ടിയത്. ഗുസ്തി താരങ്ങളായ ഗീത ഫൊഗട്ടിന്റെയും ബബിത കുമാരി ഫൊഗട്ടിന്റെയും ജീവിത കഥയാണ് ദംഗലിലൂടെ അവതരിപ്പിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗിരീഷ് ഒരു ജീനിയസാണ്, ഒപ്പം സിനിമ ചെയ്യാൻ താത്പര്യമുണ്ട് : പൃഥ്വിരാജ്