കടൈസി ആട്ടം പല റെക്കോർഡുകളും കുറിക്കും; രജനിക്കും മേലെ, കൂലിയുടെ ഒ.ടി.ടി റൈറ്റ്സിനെ വെട്ടി വിജയ്‌യുടെ 'ജനനായകൻ'
വിജയ് ചിത്രം ജനനായകൻ ആമസോൺ പ്രൈം സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്
ദളപതി വിജയ് തന്റെ അവസാന ചിത്രത്തിന്റെ പണിപ്പുരയിലാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആയിരിക്കും വിജയ്‌യുടെ അവസാന ചിത്രം. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ അടുത്ത വർഷമായിരിക്കും റിലീസ് ചെയ്യുക. ഇതിനു ശേഷം അദ്ദേഹം പൂർണമായും രാഷ്ട്രീയ പ്രവർത്തകനായി മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വലിയ പ്രതീക്ഷകളാണ് സിനിമയ്ക്കുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. സിനിമ റിലീസ് ആയാൽ ഇതുവരെയുള്ള എല്ലാ റെക്കോർഡുകളും തകർക്കാൻ ചിത്രത്തിന് കഴിയുമെന്ന് ഉറപ്പ്. സിനിമയുടെ ഒടിടി റൈറ്റ്സിനെപ്പറ്റിയുള്ള റിപ്പോർട്ടുകളും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. വിജയ്‌യുടെ അവസാന ചിത്രമായത് കൊണ്ട് തന്നെ അത് കാണാൻ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആരാധകരുണ്ട്.
സിനിമയുടെ ഒടിടി സ്ട്രീമിങ് റൈറ്റ്സ് ആമസോൺ പ്രൈം ആണ് സ്വന്തമാക്കിയിരിക്കുന്നത്. 121 കോടിയ്ക്കാണ് ചിത്രം ആമസോൺ സ്വന്തമാക്കിയത്. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ സ്ട്രീമിങ് തുകയാണ് ഇത്. കമൽ ഹാസൻ - മണിരത്‌നം സിനിമയായ തഗ് ലൈഫ് ആണ് ഒന്നാം സ്ഥാനത്ത്. 149.7 കോടിയ്ക്ക് നെറ്റ്ഫ്ലിക്സ് ആണ് സിനിമ സ്വന്തമാക്കിയത്.
അതേസമയം, രജനി ചിത്രമായ കൂലിയുടെ ഒടിടി റൈറ്റ്സ് വിറ്റത് 120 കോടിയ്‌ക്കെന്നാണ് റിപ്പോർട്ട്. 2026 ജനുവരി 9 ആണ് 'ജനനായകൻ' തിയേറ്ററിൽ എത്തുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ കൊമേര്‍ഷ്യല്‍ എന്റര്‍ടൈനര്‍ ആയാണ് ഒരുങ്ങുന്നത്. രജനികാന്തിനെക്കാൾ വലിയ താരമായി വിജയ് മാറിയിട്ട് അധികം കാലമായിട്ടില്ല. തിയേറ്ററുകളിലും അത് പ്രതിഫലിക്കാറുണ്ട്.