വീണാലും എഴുന്നേറ്റ് വന്ന് വീണ്ടും ആവർത്തിക്കും; പഴയ റോബിനാകാൻ ഒരുക്കം തുടങ്ങി
രണ്ട് വർഷം നീളുന്ന ഹണിമൂൺ ട്രിപ്പ് ആയിരുന്നു ഇവർ പ്ലാൻ ചെയ്തത്.
ബിഗ് ബോസ് മലയാളം വഴി ജനപ്രിയരായവരിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. സീസൺ നാലിലെ മത്സരാർത്ഥിയായ റോബിന്റെയും ആരതി പൊടിയുടെയും വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. വിവാഹശേഷം രണ്ട് വർഷം നീളുന്ന ഹണിമൂൺ ട്രിപ്പ് ആയിരുന്നു ഇവർ പ്ലാൻ ചെയ്തത്. ഇരുപത്തിയേഴ് രാജ്യങ്ങൾ സന്ദർശിക്കുക എന്നതായിരുന്നു ഇവരുടെ ഉദ്ദേശം. അതിന്റെ ആദ്യ ഘട്ടമെന്നോണം ഇരുവരും അസർബൈജാൻ, സിങ്കപ്പൂർ, ബാലി എന്നിവിടങ്ങളിലേക്ക് യാത്ര പോയിരുന്നു.
നിലവിൽ ഇരുവരും നാട്ടിലുണ്ട്. ജോലിയും യാത്രയും ഒരുപോലെ നിയന്ത്രിച്ച് കൊണ്ടുപോകാനാണ് റോബിന്റെയും ആരതിയുടേയും പുതിയ പ്ലാൻ. റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. മുപ്പത്തിനാലുകാരനായ താരം പഴയ ഫിറ്റ്നസിലേക്ക് തിരികെ വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വീഡിയോയിൽ നിന്നും വ്യക്തമാണ്.
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന റോബിന്റെ വീഡിയോ ആരതിയാണ് മൊബൈലിൽ പകർത്തിയത്. വീണാലും എഴുന്നേറ്റ് വന്ന് വീണ്ടും ആവർത്തിക്കും എന്ന ക്യാപ്ഷനോടെയാണ് റോബിൻ വീഡിയോ പങ്കുവെച്ചത്. വിവാഹശേഷം റോബിന് ഭക്ഷവിഷബാധ ഏറ്റിരുന്നു. അതുകൊണ്ട് വിവാഹത്തിന് പിന്നാലെ ആശുപത്രിയിൽ അഡ്മിറ്റാകേണ്ട അവസ്ഥയും റോബിന് വന്നിരുന്നു.