Webdunia - Bharat's app for daily news and videos

Install App

മതം ഒരു തടസ്സമായില്ല; ശ്രീലക്ഷ്മിയെ സ്വന്തമാക്കി ജോസ് ഷാജി

നിഹാരിക കെ.എസ്
ബുധന്‍, 15 ജനുവരി 2025 (16:59 IST)
എട്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം സീരിയല്‍ നടി ശ്രീലക്ഷ്മിയും ജോസ് ഷാജിയും വിവാഹിതരായി. കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ മകള്‍ ശീതളായി അഭിനയിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായത്. കുടുംബവിളക്കിന് പുറമെ ചോക്ലേറ്റ്, കൂടത്തായി, കാർത്തിക ദീപം തുടങ്ങിയ സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. 
 
ഏഴ് മാസങ്ങൾക്ക് മുമ്പ് ലളിതമായ ചടങ്ങിൽ വെച്ചാണ് ഇരുവരുടെയും വിവാ​ഹനിശ്ചയം നടന്നത്. സ്കൂൾ കാലം മുതൽ ശ്രീലക്ഷ്മിയും ജോസും പ്രണയത്തിലാണ്. ഇരുവരും രണ്ട് മതത്തിൽപ്പെട്ടവരായിരുന്നതിനാൽ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ എതിർപ്പുകളുണ്ടായിരുന്നു. ഈ എതിർപ്പുകളെല്ലാം മാറി വീട്ടുകാർ സമ്മതിക്കുന്നതിന് വേണ്ടി ആയിരുന്നു ഇരുവരും ഇത്രയും നാൾ കാത്തിരുന്നത്.
 
ലക്ചററാണ് വരൻ ജോസ്. പേസ്റ്റൽ‌ പിങ്ക് ഷെയ്ഡിലുള്ള ബ്രൈഡൽ സാരിയായിരുന്നു ശ്രീലക്ഷ്മി ധരിച്ചിരുന്നത്. ഹിന്ദു ബ്രൈഡൽ ലുക്കിൽ ശ്രീലക്ഷ്മി എത്തിയപ്പോൾ അതിനിണങ്ങുന്ന തരത്തിൽ ​ഗോൾഡൺ നിറത്തിലുള്ള ഷർട്ടും കസവ് കരയുള്ള മുണ്ടുമായിരുന്നു വരന്റെ വേഷം. മതാചാരപ്രകാരമുള്ള ചടങ്ങുകൾ വേണ്ടെന്ന് തീരുമാനിച്ചിരുന്നതിനാൽ എല്ലാവരുടെയും അനു​ഗ്രഹത്തോടെ പ്രിയപ്പെട്ടവരെ സാക്ഷിയാക്കി മഞ്ഞ ചരടിൽ കോർത്ത താലി ശ്രീലക്ഷ്മിക്ക് ജോസ് ചാർത്തിയതോടെ ചടങ്ങ് അവസാനിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

അടുത്ത ലേഖനം
Show comments