Select Your Language

Notifications

webdunia
webdunia
webdunia
webdunia

5 മണിക്കൂര്‍ ആയിരുന്നു സിനിമ, നല്ല സീനുകളെല്ലാം ഒഴിവാക്കി: ഗെയിം ചേഞ്ചർ ഇനിയും നന്നാക്കാമായിരുന്നുവെന്ന് ഷങ്കർ

Shankar is disappointed in his own work

നിഹാരിക കെ.എസ്

, ബുധന്‍, 15 ജനുവരി 2025 (15:02 IST)
തെലുങ്ക് സിനിമയില്‍ ഈ വര്‍ഷത്തെ വലിയ ഡിസാസ്റ്റര്‍ ആയി മാറുകയാണ് ശങ്കര്‍ ചിത്രം ‘ഗെയിം ചേഞ്ചര്‍’. രാം ചരണ്‍ നായകനായ പൊളിറ്റിക്കല്‍ ത്രില്ലറിന് ആദ്യ ദിനം തന്നെ തിയേറ്ററിൽ കാലിടറുകയായിരുന്നു. ഷങ്കർ എന്ന സംവിധായകന്റെ കരിയറിലെ അടുപ്പിച്ച് ഉള്ള മൂന്നാമത്തെ പരാജയ ചിത്രമാണിത്. താന്‍ ഗെയിം ചേഞ്ചറില്‍ നിരാശനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ശങ്കര്‍ ഇപ്പോള്‍. സിനിമ ഇനിയും നന്നാക്കാമായിരുന്നു എന്നാണ് ശങ്കര്‍ പറയുന്നത്.
 
'എല്ലാ ഫിലിം മേക്കേഴ്സിനും അങ്ങനെയാണ്, പൂര്‍ണ തൃപ്തി ഉണ്ടാകില്ല, സിനിമ ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നും. ഗെയിം ചേഞ്ചറിന്റെ ഔട്ട്പുട്ടില്‍ ഞാന്‍ പൂര്‍ണ്ണമായി തൃപ്തനല്ല, കുറച്ചുകൂടി നന്നാക്കാമായിരുന്നു. സമയ പരിമിതി മൂലം പല നല്ല സീനുകളും ട്രിം ചെയ്തിട്ടുണ്ട്. സിനിമയുടെ ആകെ ദൈര്‍ഘ്യം 5 മണിക്കൂറില്‍ കൂടുതലുണ്ട്', എന്നാണ് ശങ്കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
 
അതേസമയം, ജനുവരി 10ന് ആണ് ഗെയിം ചേഞ്ചര്‍ റിലീസ് ചെയ്തത്. ചിത്രം തിയേറ്ററുകളിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ബോളിവുഡ് താരം കിയാര അഡ്വാനിയാണ് ചിത്രത്തില്‍ നായികയായത്. അഞ്ജലി, ജയറാം, എസ് ജെ സൂര്യ, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ തുടങ്ങിയവരും ചിത്രത്തില്‍ എത്തിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അദ്ദേഹം ലോകത്തിലെ ഏറ്റവും സ്‌നേഹമുള്ള മനുഷ്യന്‍': സൈസ് പോരെന്ന് പറഞ്ഞ് അധിക്ഷേപിച്ച സംവിധായകനെ പിന്തുണച്ച് നടി