എഐ ഉപയോഗിച്ച് സിനിമാ ലൊക്കേഷനിലെ ലീക്ക്ഡ് ചിത്രങ്ങൾ പ്രചരിക്കുന്ന പ്രവണത തുടരുന്നു. ദിലീപ് നായകനായ ഭഭബ സിനിമയിൽ നിന്നുള്ള ഒരു എഐ സ്റ്റിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗം എന്ന താരത്തിലായിരുന്നു ഈ ഫോട്ടോ പ്രചരിച്ചത്.
കസേരയിൽ കെട്ടിയിട്ട രീതിയിൽ ഇരിക്കുന്ന ദിലീപിനെയാണ് ചിത്രത്തിൽ കാണാനാകുന്നത്. ഈ രംഗത്തിലാണ് മോഹൻലാലിന്റെ എൻട്രി എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പ്രചരിച്ചത്. ഈ സീനിൽ തിയേറ്റർ പൂരപ്പറമ്പാകുമെന്നും പ്രചരിച്ചിരുന്നു. എന്നാൽ ഇതൊരു ലീക്ക്ഡ് ചിത്രമെല്ലെന്നും എഐ ചിത്രമാണെന്നും സിനിമയുടെ അണിയറക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
നവാഗതനായ ധനഞ്ജയ് ശങ്കറാണ് ഭഭബയുടെ സംവിധായകൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭ.ഭ.ബ- ഭയം, ഭക്തി, ബഹുമാനം'. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.