Webdunia - Bharat's app for daily news and videos

Install App

മക്കൾ ഇപ്പോഴേ ധ്യാന്റെ ഫാൻസ്‌ ആണ്, അവരെ സിനിമയിലേക്ക് കൊണ്ടുവരില്ല: അജു വർഗീസ്

ഇപ്പോഴിതാ ധ്യാനിനെക്കുറിച്ച് തമാശ കലര്‍ന്ന പരാമര്‍ശം നടത്തിയിരിക്കുകയാണ് അജു

നിഹാരിക കെ.എസ്
ചൊവ്വ, 18 മാര്‍ച്ച് 2025 (10:32 IST)
സിനിമയ്ക്ക് പുറത്തും സൗഹൃദം സൂക്ഷിക്കുന്നവരാണ് അജു വർഗീസും ധ്യാന ശ്രീനിവാസനും. ഇവരുടെ കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമാണുള്ളത്. മാത്രമല്ല ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളും അജു വര്‍ഗീസ് ആയിരുന്നു. അഭിമുഖങ്ങളിൽ പരസ്പരം ട്രോളാനും ഇവർക്ക് മടിയൊന്നുമില്ല. ഇപ്പോഴിതാ ധ്യാനിനെക്കുറിച്ച് തമാശ കലര്‍ന്ന പരാമര്‍ശം നടത്തിയിരിക്കുകയാണ് അജു. ചേട്ടന്റെ കുട്ടികളില്‍ ആര്‍ക്കെങ്കില്‍ താല്‍പ്പര്യം തോന്നിയാല്‍...'' എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് ധ്യാനിനെക്കുറിച്ച് രസകരമായ പരാമര്‍ശം അജു നടത്തിയത്.
 
'ഞാന്‍ തടയും, ഉറപ്പല്ലേ അല്ലെങ്കില്‍ അതിലൊരുത്തനൊക്കെ വന്നിരുന്ന് എന്നെ കുറിച്ച് പറയുന്നത് കേള്‍ക്കേണ്ടി വരില്ലേ. എന്റെ അപ്പന്‍ ഇങ്ങനെയായിരുന്നു, അങ്ങനെയായിരുന്നു, എന്നൊക്കെ പറയില്ലേ. അങ്ങനെ ചെയ്യുന്നൊരുത്തന്‍ ഇപ്പോഴുണ്ടല്ലോ. ധ്യാന്‍ അവര്‍ക്ക് ചാച്ചനാണ്. ഇപ്പോഴേ അവര്‍ ധ്യാനിന്റെ ഫാന്‍സ് ആണ്.
 
ധ്യാന്‍ അവരെ ഡ്രൈവിങിനൊക്കെ കൊണ്ടുപോകും. കുറച്ചു കൂടി വലുതായാല്‍ അവര്‍ എന്തായാലും ധ്യാനിന്റെ ഇന്റര്‍വ്യൂ എല്ലാം കാണുമല്ലോ. അപ്പോള്‍ അവര്‍ക്ക് തോന്നിയാലോ, ചാച്ചന്‍ ചാച്ചന്റെ ഫാദറിനെക്കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെയെങ്കില്‍ ഞങ്ങള്‍ക്കും കുറച്ചു പറയാനുണ്ടെന്ന് തോന്നിയാലോ', അജു വര്‍ഗീസ് പറഞ്ഞു. അഗസ്റ്റീനയാണ് അജുവിന്റെ ഭാര്യ. നാല് കുട്ടികളാണ് ഈ ദമ്പതികള്‍ക്ക്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments