Alappuzha Gymkhaana Theatre Response, Social Media Review: നെസ്‍ലിനും കൂട്ടരും വിഷു തൂക്കുമോ? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ
ജോജോ എന്ന കഥാപാത്രത്തെയാണ് നസ്‌ലൻ സിനിമയിൽ അവതരിപ്പിക്കുന്നത്.
'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന ഒരൊറ്റ കാരണം മതി ആലപ്പുഴ ജിംഖാനയ്ക്ക് ടിക്കറ്റെടുക്കാൻ. മിനിമം ഗ്യാരന്റിയുള്ള സംവിധായകനാണ് ഖാലിദ് റഹ്‌മാൻ. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോജോ എന്ന കഥാപാത്രത്തെയാണ് നസ്‌ലൻ സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രം റിലീസായി. പ്രേക്ഷക വിധിക്കായി കാത്തിരിക്കുകയാണ്.
ആലപ്പുഴ ജിംഖാനയുടെ ലൈവ് പ്രതികരണമറിയാം:
സിനിമയ്ക്കായി നടൻ നടത്തിയ മേക്കോവർ ഏറെ ചർച്ചയായിരുന്നു. കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗിലൂടെ ആലപ്പുഴ ജിംഖാന 1.45 കോടിയാണ് നേടിയത്. നസ്‍ലെനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച കേരള അഡ്വാന്‍സ് സെയില്‍സ് ആണ് ആലപ്പുഴ ജിംഖാനയിലൂടെ നേടിയിരിക്കുന്നത്. പ്രേമലു നേടിയ 96 ലക്ഷമാണ് ഇതിന് മുന്‍പുള്ള ബെസ്റ്റ് എന്ന് ട്രാക്കര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 2 കോടിയിലേറെ അഡ്വാന്‍സ് ബുക്കിംഗും ചിത്രം നേടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ജോജോ എന്ന കഥാപാത്രത്തെയാണ് നസ്ലിൻ അവതരിപ്പിക്കുന്നത്. ജോജോയുടെ വീക്ഷണത്തിലാണ് ഈ സിനിമയുടെ കഥ പോകുന്നത്. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.