‘അത് പകല്‍ സമയത്ത് ധരിക്കൂ രാത്രിയിലല്ല’; കത്രീനയെ ട്രോളി അർജുൻ കപൂർ

സോഷ്യല്‍ മീഡിയകളിലെ താരത്തിന്റെ ഇത്തരം ട്രോള്‍ കമന്റുകള്‍ ഏവരും ഏറ്റെടുക്കാറുമുണ്ട്. ഇക്കുറി അര്‍ജുന്റെ ഇരയായിരിക്കുന്നത് നടി കത്രീന കൈഫാണ്.

ഞായര്‍, 18 ഓഗസ്റ്റ് 2019 (18:22 IST)
പലപ്പോഴും മറ്റ് താരങ്ങളെയും സുഹൃത്തുക്കളെയും ട്രോളി ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലെ താരത്തിന്റെ ഇത്തരം ട്രോള്‍ കമന്റുകള്‍ ഏവരും ഏറ്റെടുക്കാറുമുണ്ട്. ഇക്കുറി അര്‍ജുന്റെ ഇരയായിരിക്കുന്നത് നടി കത്രീന കൈഫാണ്.
 
കഴിഞ്ഞിടയ്ക്ക് ഒരു അവാര്‍ഡ് നിശയില്‍ നൃത്തം ചെയ്യുന്നതിന്റെ ചിത്രം പങ്കുവച്ചതാണ് കത്രീനയ്ക്ക് ട്രോളായത്. സണ്‍ഗ്ലാസ് അണിഞ്ഞ് നൃത്തം ചെയ്യുന്ന ചിത്രമാണ് ഇത്. ഇത് കണ്ടതും ‘അത് പകല്‍ സമയത്ത് ധരിക്കൂ രാത്രിയിലല്ല’ എന്നാണ് അര്‍ജുന്റെ കമന്റ്.
 
നേരത്തെയും കത്രീനയെ ട്രോളിക്കൊണ്ടുള്ള കമന്റുകള്‍ അര്‍ജുന്‍ കുറിച്ചിട്ടുണ്ട്. തന്റെ ജന്മദിനത്തില്‍ നടി പങ്കുവച്ച ചിത്രത്തിന് താരം കുറിച്ച കമന്റും ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തിയിരുന്നു. പിറന്നാളാഘോഷിക്കാനല്ല കത്രീന ഫോട്ടോഷൂട്ടിനാണ് പോയിരിക്കുന്നത് എന്നുപോലും അര്‍ജുന്‍ അന്ന് കമന്റ് ചെയ്തിരുന്നു.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബിഗ് ബോസ് ഹൗസിൽ നാടകീയ രംഗങ്ങൾ: നടി മധുമിത കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷോയിൽ നിന്ന് പുറത്താക്കി