Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ, ഈ കുട്ടിയെ മനസ്സിലായോ ?

മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ, ഈ കുട്ടിയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

, ബുധന്‍, 12 മെയ് 2021 (10:45 IST)
മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ നടനാണ് ബാബു ആന്റണി. ഒരുകാലത്ത് ആക്ഷന്‍ ഹീറോ തന്നെയായിരുന്നു. പിന്നീട് ചെറിയൊരു ഇടവേള എടുത്തെങ്കിലും ബാബു ആന്റണി ആക്ഷന്‍ സ്റ്റാറായി തിരിച്ചെത്തുന്ന പവര്‍ സ്റ്റാര്‍ ഒരുങ്ങുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വൈകാതെ തന്നെ തുടങ്ങാനാണ് സാധ്യത. ഇപ്പോളിതാ നടന്റെ ബാല്യകാല ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ മനംകവരുന്നത്. അമ്മയ്‌ക്കൊപ്പമുള്ള ബാല്യകാല ചിത്രമാണ് നടന്‍ പങ്കുവെച്ചത്. 
 
മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, സിംഹള തുടങ്ങിയ ഭാഷകളിലും ബാബു ആന്റണി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിവിന്‍ പോളി നായകനായി എത്തിയ കായംകുളം കൊച്ചുണ്ണിയിലാണ് അദ്ദേഹം ഒടുവിലായി അഭിനയിച്ചത്. സിനിമയിലെ കളരിപ്പയറ്റ് ആശാന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാരി സെല്‍വരാജാണ് താരം, കര്‍ണന്‍ മേക്കിങ് വീഡിയോ, ലൊക്കേഷനില്‍ ധനുഷും ലാലും !