ഞങ്ങൾ കഥ പറയാൻ ചെന്നപ്പോൾ ഇന്ത്യയിലെ പ്രഗൽഭരായിരുന്നു ദുൽഖറിനെ കാത്തുനിൽക്കുന്നത്- ബിബിൻ ജോർജ്

അങ്ങനെയാണ് ഒരു യമണ്ടൻ പ്രേമകഥ ഉണ്ടായത്: ബിബിൻ ജോർജ്

ബുധന്‍, 25 ജൂലൈ 2018 (10:58 IST)
ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ഒരു യമണ്ടൻ പ്രേമകഥ'. അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഈ കോമഡി ചിത്രത്തിന് തിരക്കഥ എഴുതുന്നത്. 
  
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ ദുൽഖർ സൽമാൻ ചിത്രത്തിന്റെ വിശേഷങ്ങൾ ബിബിൻ പങ്കുവെച്ചിരുന്നു. ദുൽഖറിനോട് കഥ പറയാൻ ചെന്നപ്പോൾ ഇന്ത്യയിലെ തന്നെ മുൻനിര സംവിധായകർ താരത്തിനോട് കഥ പറയാൻ നിൽക്കുന്നുണ്ടായിരുന്നുവെന്ന് ബിബിൻ പറയുന്നു.
 
കഥ പറഞ്ഞശേഷം ദുൽഖറിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് തിരക്കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തി 2 മാസത്തിന് ശേഷം വീണ്ടും കഥ കേൾക്കിപ്പിക്കുകയും ദുൽഖറിന് പൂർണ തൃപ്തി നൽകുന്ന കഥയിലേക്ക് എത്തിച്ചേരുകയായിരുന്നു എന്ന് താരം കൂട്ടിച്ചേർത്തു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മോഹൻലാൽ ഡേറ്റ് നൽകിയില്ല; വിവാദത്തിന് പിന്നിൽ പകപോക്കൽ