Select Your Language

Notifications

webdunia
webdunia
webdunia
webdunia

Chatha Pacha Movie: മമ്മൂട്ടിയുടെ സ്‌നേഹ ബിരിയാണിയോടെ 'ചത്താ പച്ച'യ്ക്കു പാക്കപ്പ്; മെഗാസ്റ്റാറിന്റേത് രസികന്‍ കഥാപാത്രം

ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്

Chatha Pacha Mammootty Look, Chatha Pacha Teaser, Chatha Pacha Teaser Reaction, Chatha Pacha, Mammootty in Chatha Pacha, Mammootty Arjun Ashokan, ചത്താ പച്ച, അര്‍ജുന്‍ അശോകന്‍, മമ്മൂട്ടി, ചത്താ പച്ച മമ്മൂട്ടി

രേണുക വേണു

, വെള്ളി, 7 നവം‌ബര്‍ 2025 (09:36 IST)
Mammootty - Chatha Pacha Look

Chatha Pacha Movie: മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന 'ചത്താ പച്ച'യുടെ ഷൂട്ടിങ് പുരോഗമിച്ചു. നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പാക്കപ്പ് ദിവസം മമ്മൂട്ടി സെറ്റില്‍ ബിരിയാണി വിതരണം ചെയ്തു. സെറ്റില്‍ വെച്ച് തന്നെ തയ്യാറാക്കിയ ദം ബിരിയാണി സഹതാരങ്ങള്‍ക്കു മമ്മൂട്ടി തന്നെയാണ് സ്‌നേഹത്തോടെ വിളമ്പിയത്. മമ്മൂട്ടിയുടെ സിനിമ സെറ്റുകളില്‍ താരത്തിന്റെ വക ബിരിയാണി വിളമ്പുന്ന പതിവുണ്ട്. 
 
'ചത്താ പച്ച : ദി റിങ് ഓഫ് റൗഡീസ്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ആക്ഷനു പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷിഹാന്‍ ഷൗക്കത്ത്, റിതേഷ് എസ് രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അദ്വൈത് തന്നെയാണ് തിരക്കഥ. 
 
ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. രണ്ട് കാതിലും കമ്മലിട്ട് കഴുത്തില്‍ കൊന്തയുമായി ഒരു വെസ്‌റ്റേണ്‍ ടച്ചിലാണ് മമ്മൂട്ടിയുടെ കോസ്റ്റിയൂം. WWE റെസ്ലിങ്ങില്‍ പ്രചോദിതരായ നാട്ടിന്‍പുറത്തെ ഏതാനും യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. റെസ്ലിങ് ട്രെയിനറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 20 മിനിറ്റോളം ദൈര്‍ഘ്യമുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നാണ് വിവരം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bramayugam: ഇനി ചാത്തന്റെ കളികള്‍ ഇന്റര്‍നാഷണല്‍ ലെവലില്‍; ഭ്രമയുഗം ലോസ് ഏഞ്ചല്‍സില്‍ പ്രദര്‍ശിപ്പിക്കും