Mohanlal - Major Ravi: മോഹന്‍ലാല്‍-മേജര്‍ രവി ചിത്രത്തിന്റെ പ്രമേയം 'ഓപ്പറേഷന്‍ സിന്ദൂര്‍'
മോഹന്‍ലാല്‍, ശരത് കുമാര്‍, പരേഷ് റാവല്‍ എന്നിവരായിരിക്കും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുക
Mohanlal - Major Ravi: മോഹന്‍ലാലും മേജര്‍ രവിയും ഒന്നിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' പ്രമേയമാക്കി പാന്‍ ഇന്ത്യന്‍ സിനിമ ചെയ്യാനാണ് ആലോചന നടക്കുന്നത്. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
മോഹന്‍ലാല്‍, ശരത് കുമാര്‍, പരേഷ് റാവല്‍ എന്നിവരായിരിക്കും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുക. ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആയിരിക്കും സംഗീതം. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിനു പുറമേ ഹിന്ദി അടക്കമുള്ള മറ്റു ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മയോദ്ധാ, 1971: ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്നിവയാണ് മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങള്‍. ഇതില്‍ കീര്‍ത്തിചക്ര സാമ്പത്തികമായി വലിയ വിജയമായിരുന്നു. മറ്റു സിനിമകളൊന്നും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. മലയാളത്തിലെ ഒരു സൂപ്പര്‍താര ചിത്രത്തിനായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മേജര്‍ രവി നേരത്തെ പ്രതികരിച്ചിരുന്നു.