Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയുമായുള്ള ബന്ധത്തെ കുറിച്ച് റായ് ലക്ഷ്മി

Dhoni Rai Laxmi relationship ധോണിയുമായുള്ള ബന്ധത്തെ കുറിച്ച് റായ് ലക്ഷ്മി
, വ്യാഴം, 7 ജൂലൈ 2022 (11:54 IST)
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയും തെന്നിന്ത്യന്‍ താരസുന്ദരി റായ് ലക്ഷ്മിയും തമ്മിലുള്ള ഡേറ്റിങ്. ഇരുവരും കടുത്ത പ്രണയത്തിലായിരുന്നെന്നും ഒരു വര്‍ഷത്തോളം ഡേറ്റിങ് നടത്തിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. റായ് ലക്ഷ്മിയുമായുള്ള ബന്ധത്തെ കുറിച്ച് ധോണി പരസ്യമായി വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല. എന്നാല്‍, റായ് ലക്ഷ്മി പലപ്പോഴും ധോണിയെ കുറിച്ച് വാചാലനായിട്ടുണ്ട്. 
 
2008 ലാണ് ധോണിയും റായ് ലക്ഷ്മിയും പരിചയപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2008-2009 കാലഘട്ടത്തില്‍ റായ് ലക്ഷ്മിയും ധോണിയും പലപ്പോഴും ഒരുമിച്ച് കാണപ്പെടുമെന്നതിനാല്‍ അവര്‍ ഡേറ്റിങ്ങില്‍ ആണെന്ന റിപ്പോര്‍ട്ടുകളും കേട്ടിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ആഫ്റ്റര്‍ പാര്‍ട്ടികളില്‍ അവര്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. ധോണി തന്റെ സുഹൃത്തും ചെന്നൈ സൂപ്പര്‍ കിങ്‌സ് സഹതാരവുമായ സുരേഷ് റെയ്നയ്ക്കൊപ്പം ലക്ഷ്മിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ലക്ഷ്മിയുടെ ജന്മദിനാഘോഷത്തില്‍ ധോണി പങ്കെടുത്തത്. 
 
പിന്നീട് പലവിധ കാരണങ്ങളാല്‍ ധോണിയും ലക്ഷ്മിയും പിരിയുകയായിരുന്നു. ഇതേ കുറിച്ച് ലക്ഷ്മി തന്നെ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 2014 ല്‍, ഒരു അഭിമുഖത്തില്‍ നടി തന്റെ വേര്‍പിരിയലിനെക്കുറിച്ച് സംസാരിച്ചിരുന്നു. ധോണിയുമായുള്ള തന്റെ ബന്ധം ഒരു കറ പോലെ പതുക്കെ പതുക്കെ നേര്‍ത്തു വരുന്നതാണെന്ന് താന്‍ വിശ്വസിച്ചു തുടങ്ങിയെന്നും താരം പറഞ്ഞു. വേര്‍പിരിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷവും ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നത് തുടരുന്നതില്‍ ലക്ഷ്മി ആശ്ചര്യം പ്രകടിപ്പിച്ചു. 
 
ധോണിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുമ്പോള്‍ താനുമായി ഉണ്ടായിരുന്ന ബന്ധം പലരും കുത്തിപ്പൊക്കുന്നു. ഭാവിയില്‍ തന്റെ മക്കള്‍ ഈ വാര്‍ത്ത കാണേണ്ടിവരുമോ എന്ന് ലക്ഷ്മി ചോദിച്ചു. ധോണിയെ കുറിച്ച് തനിക്ക് എല്ലാം വളരെ നന്നായി അറിയാമെന്നും അദ്ദേഹത്തെ പോലൊരു ആളെ വിവാഹം കഴിക്കാന്‍ ഏത് പെണ്‍കുട്ടിയും ആഗ്രഹിക്കുമെന്നും പഴയൊരു അഭിമുഖത്തില്‍ റായ് ലക്ഷ്മി പറഞ്ഞിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു സ്ത്രീ ടാക്‌സി ഡ്രൈവറായാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ ?'ഡ്രൈവര്‍ ജമുന' ട്രെയിലര്‍ കാണാം!