നടിയും ലൈഫ് കോച്ചുമാണ് അശ്വതി ശ്രീകാന്ത്. കുഞ്ഞുങ്ങളുടെ വൈകാരിക നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന മാതാപിതാക്കൾക്കെതിരെ അശ്വതി കഴിഞ്ഞ ദിവസം ഒരു വീഡിയോ ചെയ്തിരുന്നു. കുട്ടികളുടെ വള്‍നറബിള്‍ ആയ നിമിഷങ്ങള്‍ പങ്കുവെച്ചാല്‍ ഭാവിയില്‍ അത് കുട്ടികളുടെ ആത്മവിശ്വാസത്തെയും മറ്റും ബാധിക്കുമെന്നാണ് അശ്വതി പറഞ്ഞത്.
അശ്വതിയുടെ വിഡിയോ വൈറലയാതോടെ താരം പറഞ്ഞത് നടിയും അവതാരകയുമായ പേളി മാണിക്കെതിരെ ആണെന്ന് ചിലര്‍ വ്യാഖ്യാനിച്ചു. പേളി തന്റെ രണ്ട് മക്കളുടെയും നർമങ്ങൾ നിറഞ്ഞ മുഹൂർത്തങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. അശ്വതി ഇത് ചൂണ്ടിക്കാട്ടിയാണ് സംസാരിച്ചതെന്നായിരുന്നു പ്രചരിച്ചത്. അശ്വതി പേളിക്കെതിരെ എന്ന തരത്തിലുള്ള റിയാക്ഷന്‍ വിഡിയോകളും പ്രത്യക്ഷപ്പെട്ടു.
ഈ സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അശ്വതി. താന്‍ ആരേയും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നും പൊതുവായി പറഞ്ഞതാണെന്നുമാണ് അശ്വതിയുടെ പ്രതികരണം. പേളിയുടെ പേരെടുത്ത് പറയാതെയാണ് അശ്വതി വിഡിയോയില്‍ സംസാരിക്കുന്നത്. മറ്റൊരാളെ കുറ്റപ്പെടുത്തി കണ്ടന്റുണ്ടാക്കുന്ന ശീലം തനിക്കില്ല. തന്റെ വാക്കുകള്‍ വെറുപ്പ് പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുതെന്നും അശ്വതി പറയുന്നുണ്ട്.