ശിവകാര്‍ത്തികേയൻ നായകനായി എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദ്രാസി. ഹണ്ടര്‍ എന്ന പേരായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. പക്ഷേ അതേപേരില്‍ രജനികാന്തിന്റെ വേട്ടയ്യൻ (ഹണ്ടര്‍ എന്നര്‍ത്ഥം ഉള്ള വാക്ക്) ഉള്ളതിനാല്‍ ഹണ്ടർ മാറ്റി മദ്രാസി എന്നിടുകയായിരുന്നു. മുരുഗദോസ് നിർദേശിച്ച പേര് ശിവകാര്‍ത്തികേയൻ എതിര്‍ക്കുകയായിരുന്നു.
രജനികാന്തിനോടുള്ള ബഹുമാനാര്‍ഥം ആ പേര് ഉപേക്ഷിക്കുകയായിരുന്നു ശിവകാര്‍ത്തികേയനെന്നും പിന്നീടാണ് മദ്രാസി എന്ന പേരിലേക്ക് എ ആര്‍ മുരുഗദോസ് എത്തിയത് എന്നുമാണ് റിപ്പോര്‍ട്ട്. രജനികാന്തിനായി ശിവകാര്‍ത്തികേയൻ ത്യാഗം ചെയ്‍തതാണെന്നാണ് ആരാധകരുടെ ചര്‍ച്ച. ആക്ഷൻ എന്റര്‍ടെയ്‍നര്‍ ചിത്രമായിരിക്കും മദ്രാസി. മലയാളിത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്.
തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്നതാണ് അമരൻ. അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ. സായ് പല്ലവി ആയിരുന്നു ചിത്രത്തിലെ നായിക.