Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടർക്കിഷ് തർക്കം മതവികാരം വ്രണപ്പെടുത്തിയോ? നിഷേധിച്ച് പടത്തിലെ നായകന്മാരായ ലുഖ്മാനും സണ്ണി വെയ്‌നും

Turkish tharkkam

നിഹാരിക കെ എസ്

, വെള്ളി, 29 നവം‌ബര്‍ 2024 (08:20 IST)
സണ്ണി വെയ്ന്‍, ലുഖ്മാൻ അവറാൻ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ടര്‍ക്കിഷ് തര്‍ക്കം’ തിയേറ്ററില്‍ നിന്നും ഈയിടെ പിന്‍വലിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്നാണ് ചിത്രം പിന്‍വലിക്കുന്നതെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം. എന്നാൽ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിലെ പ്രധാന നടന്മാരായ ലുഖ്മാൻ അവറാനും സണ്ണി വെയ്‌നും. 
 
നിർമാതാവ് സ്വന്തം ഇഷ്ടപ്രകാരമാണ് ചിത്രം പിൻവലിച്ചത് എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ലുഖ്മാൻ സൂചിപ്പിക്കുന്നത്. സിനിമ പിൻവലിച്ച വിവരം സോഷ്യൽ മീഡിയയിൽ കൂടിയാണ് താൻ അറിഞ്ഞത് എന്നാണ് സണ്ണി വെയ്ൻ പറയുന്നത്.
 
ലുക്മാന്റെ കുറിപ്പ് ഇങ്ങനെ:
 
“ഞാൻ അഭിനേതാവായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർഭാഗ്യകരമായ ചർച്ചകൾ ശ്രദ്ധയിൽ പെട്ടു. രണ്ടര വർഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിൻറെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്.
 
അതിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്ത പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല. ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എൻ്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവുമില്ല. അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.”
 
സണ്ണി വെയ്‌ന്റെ കുറിപ്പ് ഇങ്ങനെ: 
 
“ചെറിയ വേഷത്തിലാണങ്കിലും, ഞാനും കൂടെ ഭാഗമായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും എനിക്ക് നേരിട്ടിട്ടില്ല എന്ന് ഞാൻ അറിയിക്കുന്നു. സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാൻ നിർമ്മാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല. മാത്രവുമല്ല പിൻവലിച്ച വിവരം ഞാൻ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയുമാണ്.
 
എന്തുകൊണ്ടായാലും ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ അവസ്ഥകൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് എൻ്റെ എളിയ അഭിപ്രായം. ഇതിൻ്റെ മേലുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും മലയാളസിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.”

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vallyettan Re Release Live Updates: 24 വര്‍ഷങ്ങള്‍ക്കു ശേഷം അറയ്ക്കല്‍ മാധവനുണ്ണി വീണ്ടുമെത്തി; ആഘോഷമാക്കി മമ്മൂട്ടി ആരാധകര്‍