Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dileesh Pothan Mohanlal: ദിലീഷ് പോത്തനും മോഹൻലാലും ഒന്നിക്കുന്നു!

ജോജിക്ക് ശേഷം ഇപ്പോൾ പുതിയൊരു സിനിമയുടെ പണിപ്പുരയിലാണ് ദിലീഷ്

Dileesh Pothan

നിഹാരിക കെ.എസ്

, ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (10:10 IST)
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ദിലീഷ് പോത്തൻ. ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും ജോജിയുമെല്ലാം ആരാധകരുടെ ഇഷ്ട സിനിമകളാണ്. ജോജിക്ക് ശേഷം ഇപ്പോൾ പുതിയൊരു സിനിമയുടെ പണിപ്പുരയിലാണ് ദിലീഷ് പോത്തനെന്നാണ് പുതിയ റിപ്പോർട്ട്.  
 
മോഹൻലാലും ദിലീഷ് പോത്തനും ആദ്യമായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. മോഹൻലാലിനോട് ദിലീഷ് കഥ പറഞ്ഞെന്നും അദ്ദേഹത്തിന്റെ പക്കൽ നിന്നും പോസിറ്റീവ് ആയ റെസ്പോൺസ് ആണ് കിട്ടിയതെന്നുമാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ഷിബു ബേബി ജോൺ ആകും സിനിമ ഒരുക്കുക എന്നും റിപ്പോർട്ടുണ്ട്. 
 
സിനിമയുടെ മറ്റു വിവരങ്ങളെക്കുറിച്ച് ഇപ്പോൾ സൂചനകൾ ഒന്നുമില്ല. ദിലീഷ് പോത്തൻ സ്റ്റൈലിലുള്ള ചിത്രം തന്നെയാകും ഇതെന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്. പോത്തേട്ടൻ ബ്രില്യൻസിൽ ഉടൻ ലാലേട്ടനെ കാണാമെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
 
2021 ൽ പുറത്തുവന്ന ഫഹദ് ഫാസിൽ ചിത്രമായ ജോജിയാണ് ഏറ്റവുമൊടുവിൽ ദിലീഷിന്റെ സംവിധാനത്തിൽ പുറത്തുവന്ന സിനിമ. ആമസോൺ പ്രൈമിലൂടെ പുറത്തുവന്ന ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. അതേസമയം, ഹൃദയപൂർവ്വം ആണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന മോഹൻലാൽ ചിത്രം. ഈ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ 'ഹൃദയപൂർവ്വം' അഞ്ചാം സ്ഥാനത്താണ്. ചിത്രം ആഗോളതലത്തിൽ 70 കോടി രൂപയോളം നേടി വൻവിജയം സ്വന്തമാക്കി.
 
'തുടരും', ' എമ്പുരാൻ', 'ഹൃദയപൂർവ്വം' എന്നിവയിലൂടെ മോഹൻലാൽ ഈ വർഷം ഹാട്രിക് വിജയം നേടുമെന്ന സിനിമാലോകത്തിൻ്റെ പ്രതീക്ഷ ഇതോടെ നിറവേറിയിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങൾ. സംഗീതിൻ്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. 2015-ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒടുവിൽ ഒന്നിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന്റെ രാഷ്ട്രീയത്തിന് കേന്ദ്രം കൊടുത്ത തിരിച്ചടി; പൃഥ്വി ഇനി എന്താണ് ചെയ്യുക എന്നറിയാം: രൂപേഷ് പീതാംബരൻ