Webdunia - Bharat's app for daily news and videos

Install App

'അമ്മ മനസ് തങ്ക മനസ്'; കൗതുകമായി ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് ക്യാരക്ടർ പോസ്റ്റർ

നിഹാരിക കെ.എസ്
ബുധന്‍, 15 ജനുവരി 2025 (15:35 IST)
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്നാണ് ട്രെയ്‌ലര്‍ നൽകുന്ന സൂചന. ജനുവരി 23 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. സിനിമയുടെ ക്യാരക്ടർ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
 
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലൂടെ പ്രേക്ഷശ്രദ്ധ പിടിച്ചുപറ്റിയ വിജി വെങ്കടേഷ് ഡൊമിനിക്കില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാധുരി എന്നാണ് ചിത്രത്തിലെ വിജിയുടെ കഥാപാത്രത്തിന്റെ പേര്. മാധുരിയുടെ ക്യാരക്ടർ പോസ്റ്റർ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ ഒരു വഴിത്തിരിവുണ്ടാക്കുന്ന പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ് മാധുരി എന്നാണ് ട്രെയ്‌ലർ നല്‍കുന്ന സൂചന.
 
ഒരു ഡയറിയിൽ ഒട്ടിച്ചുവെച്ച ഫോട്ടോയും അതിന്‌ ചുറ്റും അവരെപ്പറ്റിയുള്ള കാര്യങ്ങൾ കുത്തിക്കുറിച്ചിരിക്കുന്ന രീതിയിലുമാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. 'ബീഫ് കറി ഗുഡ്' , 'പ്രായം 70 ഫാഷന്‍ 35' എന്നിങ്ങനെയുള്ള ഡൊമിനിക്കിന്‍റെ ചില രസികന്‍ കുറിപ്പടികളും പോസ്റ്ററിലുണ്ട്. രാപ്പകൽ എന്ന സിനിമയിലെ പാട്ടിലെ വരികളിലായ ''അമ്മ മനസ് തങ്ക മനസ്' എന്ന് ഫോട്ടോയ്ക്ക് താഴെ എഴുതിവെച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ മുന്‍പ് വന്ന പോസ്റ്ററുകളും ഇത്തരത്തില്‍ ചിരി പടര്‍ത്തുന്നതായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യക്തിപൂജ മുഖ്യമന്ത്രിക്കാണെങ്കിൽ ആവാം, നാളെ നൂറ് വനിതകൾ ചേർന്ന് സ്തുതിഗീതം പാടും

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല, ഹർജി തള്ളി ഹൈക്കോടതി

പശുവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഫാം തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടുതീ: ലോസ് ആഞ്ചലസിന് പിങ്ക് നിറം! കാരണം ഇതാണ്

തൃക്കാക്കരയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായയുടെ ആക്രമണം; കടിയേറ്റത് എട്ടു പേര്‍ക്ക്

അടുത്ത ലേഖനം
Show comments