കരിയറിന്റെ തുടക്കത്തിൽ ഒരുപാട് സൈബർ അറ്റാക്ക് നേരിടേണ്ടി വന്ന നടനാണ് പൃഥ്വിരാജ്. ആദ്യകാലത്ത് പൃഥ്വിയുടെ സംസാരമായിരുന്നു ഇതിനൊക്കെ കാരണം. ഇംഗ്ലീഷ് കലർന്ന സംസാരം ഏറെ ട്രോളുകൾക്ക് കാരണമായി. തനിക്ക് നേരെ നടന്ന അത്തരം സൈബർ അറ്റാക്കുകളെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. തന്നോട് ആളുകൾക്ക് എന്തിനാണ് ഇത്ര ദേഷ്യമെന്ന് തനിക്ക് അറിയില്ലെന്ന് പുതിയ അഭിമുഖത്തിൽ സംസാരിക്കവെ പൃഥ്വിരാജ് പറഞ്ഞു.
താൻ ഇംഗ്ളീഷിൽ മാത്രമേ സംസാരിക്കുകയുള്ളൂ എന്ന പലരും വിമർശിക്കുന്നത് കാണാറുണ്ടെന്നും അത് തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും നടൻ പറഞ്ഞു. തന്റെ ജനറേഷനിലുള്ള എത്രപേർക്ക് തന്നെക്കാൾ നന്നായി മലയാളം എഴുതാനും വായിയ്ക്കാനും അറിയുമെന്ന് തനിക്ക് അറിഞ്ഞാൽ കൊള്ളാമെന്നും പൃഥ്വി ചിരിയോടെ പറഞ്ഞു. അന്നത്തെ സൈബർ അറ്റാക്കിനെ മറികടക്കാൻ താൻ ഒരുപാട് ശ്രമിച്ചെന്നും എന്നാൽ അത് സാധ്യമല്ലെന്ന് മനസ്സിലായതോടെ മൈൻഡ് ചെയ്യാതെ ആയെന്നും പൃഥ്വി പറയുന്നു.
അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ മാർച്ച് 27 ന് റിലീസ് ആകും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സിനിമ റിലീസ് ചെയ്യും. 2019ല്‍ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റര്‍ സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. അതേസമയം എമ്പുരാന്‍ ഒരു സ്റ്റാന്‍ഡ് അലോണ്‍ സിനിമയായും കാണാനാവുമെന്നാണ് സിനിമയുടെ സംവിധായകനായ പൃഥ്വിരാജ് പറയുന്നത്. മൂന്ന് ഭാഗങ്ങളുള്ള സിനിമയിലെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.