Select Your Language

Notifications

webdunia
webdunia
webdunia
शुक्रवार, 20 दिसंबर 2024
webdunia

പുഷ്പ 2 ഷോ കഴിഞ്ഞപ്പോൾ പ്രേക്ഷകനായ 35കാരൻ സീറ്റിൽ മരിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്

പുഷ്പ 2 ഷോയ്ക്കിടെ ആരാധകൻ മരണപ്പെട്ടു; ദുരൂഹത, അന്വേഷണം

പുഷ്പ 2 ഷോ കഴിഞ്ഞപ്പോൾ പ്രേക്ഷകനായ 35കാരൻ സീറ്റിൽ മരിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്

നിഹാരിക കെ എസ്

, വ്യാഴം, 12 ഡിസം‌ബര്‍ 2024 (09:10 IST)
ഹൈദരാബാദ്: പുഷ്പ 2: ദി റൂൾ ഷോയ്ക്കിടെ ആരാധകൻ മരണപ്പെട്ടു. ചിത്രത്തിൻറെ മാറ്റിനി ഷോയ്ക്കിടെ ആന്ധ്രാപ്രദേശിൽ തിങ്കളാഴ്ച 35 കാരനായ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് റിപ്പോർട്ട്. മരണകാരണം വ്യക്തമല്ല. ഡിസംബർ 4 ന് ഹൈദരാബാദിൽ നടന്ന പുഷ്പ 2 പ്രീമിയർ പ്രദർശനത്തിനിടെ ഒരു വനിതാ ആരാധിക ശ്വാസം മുട്ടി മരിച്ച് ഒരാഴ്ച തികയുന്നതിന് മുമ്പാണ് പുതിയ സംഭവം.
 
തിയേറ്ററിലെ ക്ലീനിംഗ് സ്റ്റാഫാണ് 35 കാരനായ ഹരിജന മദന്നപ്പയെയാണ് മരിച്ച നിലയിൽ സീറ്റിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. ഉച്ചകഴിഞ്ഞ് 2:30 ന് രായദുർഗത്തിലെ സിനിമയുടെ മാറ്റിനി ഷോയിൽ മദ്യപിച്ച നിലയിൽ അദ്ദേഹം എത്തിയിരുന്നു എന്നാണ് തീയറ്റർ ജീവനക്കാരുടെ മൊഴി. മരണകാരണം പോലീസ് ഇപ്പോഴും അന്വേഷിക്കുകയാണ്. ദുരൂഹതയുണ്ടെന്ന ആരോപണം ഉയരുന്നതായി കല്യാൺദുർഗം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) രവി ബാബു പിടിഐയോട് പറഞ്ഞു. 
 
'ഇയാൾ എപ്പോഴാണ് മരിച്ചതെന്ന് വ്യക്തമല്ല, എന്നാൽ മാറ്റിനി ഷോ കഴിഞ്ഞ് ഹാൾ വൃത്തിയാക്കുമ്പോഴാണ് വൈകുന്നേരം 6 മണിയോടെ ക്ലീനിംഗ് ജീവനക്കാർ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്. മദ്യത്തിന് അടിമയായിരുന്നു. ഭാരതീയ ന്യായ സംഹിത നിയമത്തിലെ 194-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്', കല്യാൺദുർഗം ഡിഎസ്പി രവി ബാബു വ്യക്തമാക്കി.
 
ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ പുഷ്പ 2: ദ റൂൾ എന്ന സിനിമയുടെ പ്രദർശനത്തിൽ അർജുൻ പങ്കെടുത്തിരുന്നു. സഹനടി രശ്മിക മന്ദാനയ്ക്കും ഭാര്യ അല്ലു സ്നേഹ റെഡ്ഡിക്കുമൊപ്പമുള്ള അദ്ദേഹത്തിൻറെ സന്ദർശനം മൂലം ഉണ്ടായ തിക്കിലും തിരക്കിലും  ഒരു സ്ത്രീ ആരാധിക മരണപ്പെടുകയും. ഇവരുടെ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാകുകയും ചെയ്തു. ഈ സംഭവത്തിൽ പിന്നീട് അല്ലു അർജുൻ അടക്കം ചിത്രത്തിൻറെ അണിയറക്കാർ മാപ്പ് പറഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ധനുഷിന്റെ മാനേജരെ ഞാൻ പല തവണ വിളിച്ചു, ധനുഷിന് ഫോൺ കൊടുക്കാൻ പറഞ്ഞിട്ടും കാര്യമുണ്ടായില്ല': വിവാദങ്ങളിൽ പ്രതികരിച്ച് നയൻതാര