Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂഡൽഹി അല്ല കോടി ക്ലബിൽ കയറിയ ആദ്യ മലയാള സിനിമ, അതിനും മുന്നേ മറ്റൊരു സിനിമ ആ നേട്ടം സ്വന്തമാക്കിയിരുന്നു!

ന്യൂഡൽഹി അല്ല കോടി ക്ലബിൽ കയറിയ ആദ്യ മലയാള സിനിമ, അതിനും മുന്നേ മറ്റൊരു സിനിമ ആ നേട്ടം സ്വന്തമാക്കിയിരുന്നു!

നിഹാരിക കെ.എസ്

, വെള്ളി, 28 ഫെബ്രുവരി 2025 (14:21 IST)
കളക്ഷൻ കണക്കുകളാണ് ഇന്ന് ഓരോ സിനിമയുടെയും വിജയ പരാജയങ്ങൾ നിർണയിക്കുന്നത്. ഇന്ത്യയില്‍ 2000 കോടി ക്ലബിലെത്തിയ ആമിര്‍ ചിത്രം ദംഗലിനാണ് കൂടുതല്‍ കളക്ഷൻ നേടിയതിന്റെ റെക്കോര്‍ഡ്. മലയാളം ആഗോളതലത്തില്‍ ആകെ 200 കോടി രൂപയിലധികം ബിസിനസ് നേടി റെക്കോര്‍ഡിട്ടത് മഞ്ഞുമ്മല്‍ ബോയ്‍സിലൂടെയാണ്. എന്നാല്‍ മലയാള സിനിമ എപ്പോഴാണ് ആദ്യമായി ഒരു കോടി രൂപ കളക്ഷൻ നേടിയതെന്ന് അറിയാമോ?
 
1983ല്‍ മലയാളം ആദ്യമായി കോടി ക്ലബില്‍ എത്തിയിരുന്നു. കോടി ക്ലബിലെത്തിയ മലയാളത്തിലെ ആദ്യ സിനിമ മമ്മൂട്ടി നായകനായ ന്യൂ ഡല്‍ഹിയാണ് എന്ന് നേരത്തെ സംവിധായകൻ ഒരു അഭിമുഖത്തില്‍ ജോഷി അവകാശപ്പെട്ടിരുന്നു. 1987 ൽ പ്രദര്‍ശനത്തിന് എത്തിയ ന്യൂഡൽഹി അല്ല യഥാർത്ഥത്തിൽ മലയാളത്തിലെ ആദ്യത്തെ ഒരു കോടി ചിത്രം. ആദ്യമായി ഒരു കോടി ക്ലബില്‍ എത്തിയത് മറ്റൊരു മമ്മൂട്ടി ചിത്രമാണ്  എന്നാണ് ഐഎംഡിബിയുടെ കണ്ടെത്തല്‍.
 
മമ്മൂട്ടിയെ നായകനാക്കി ജോഷി തന്നെ സംവിധാനം ചെയ്‍ത ആ രാത്രിയില്‍ ആണ് ആദ്യമായി മലയാളത്തില്‍ നിന്ന് ഒരു കോടിയില്‍ അധികം നേടിയ ചിത്രം എന്നാണ് ഐംഡിബി വ്യക്തമാക്കുന്നത്. 1983 ഏപ്രില്‍ 23നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മോഹൻലാല്‍ പ്രധാന വേഷങ്ങളില്‍ ഒന്നായെത്തിയ ചിത്രം എന്റെ മാമാട്ടിക്കുട്ടിയമ്മയ്‍ക്കും ബോക്സ് ഓഫീസില്‍ അതേ വര്‍ഷം ഒരു കോടി ക്ലബില്‍ എത്തി. ഭരത് ഗോപിയും വേഷമിട്ട് ഫാസില്‍ സംവിധാനം ചെയ്‍ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്‍ക്ക് 1983 ഒക്ടോബര്‍ ഏഴിനായിരുന്നു റിലീസ് ചെയ്‍തത്.
 
ഐഎംഡിബിയുടെ കണക്കുകള്‍ പ്രകാരം മമ്മൂട്ടിയുടെ ജോഷി ചിത്രം ന്യൂഡല്‍ഹിയാണ് മലയാളത്തില്‍ നിന്ന് ആദ്യമായി രണ്ട് കോടി ക്ലബില്‍ എത്തുന്നത്. 1987ല്‍ ഇരുപതാം നൂറ്റാണ്ടും രണ്ട് കോടി ക്ലബില്‍ എത്തിയപ്പോള്‍ മോഹൻലാലിന് വമ്പൻ വിജയമായി. എന്നാല്‍ മലയാളത്തില്‍ നിന്ന് മൂന്ന് ക്ലബിന്റെ റെക്കോര്‍ഡ് മോഹൻലാലിനാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ആണ് മലയാളത്തിലെ ആദ്യ മൂന്ന് കോടി ചിത്രം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇനി നീ നോക്കിക്കോ... ഞാനൊരു പിടിയങ്ങ് പിടിക്കാൻ പോവാ, ഞാൻ തുടങ്ങീട്ടേ ഉള്ളൂ...': പൊളി മൂഡിൽ നിവിൻ പോളി