Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍,താനാരാ ടീസർ പുറത്ത്

Full length comedy entertainer

കെ ആര്‍ അനൂപ്

, ഞായര്‍, 18 ഓഗസ്റ്റ് 2024 (12:51 IST)
വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന സിനിമയുടെ ടീസറാണ് ശ്രദ്ധ നേടുന്നത്. റാഫിയുടെ താണ് തിരക്കഥ.
 
മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ തന്നെയാണ് വരാനിരിക്കുന്ന ചിത്രവും.ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദ്നി, സ്നേഹ ബാബു തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 
 വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി ആണ് ചിത്രത്തിന്റെ നിര്‍മാണം. സുജ മത്തായി ആണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. കെ ആര്‍ ജയകുമാര്‍, ബിജു എം പി എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.
 
 

 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നുണക്കുഴി ഹിറ്റിലേക്ക് ? ശനിയാഴ്ച നേടിയത് വന്‍ തുക, കളക്ഷന്‍ റിപ്പോര്‍ട്ട്