Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബാഡ് ബോയ്‌സ്' ഓണത്തിന്, ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ റിലീസ് ചെയ്ത് ഒമര്‍ലുലു

Omarlulu releases first look posters for 'Bad Boys' Onam

കെ ആര്‍ അനൂപ്

, ഞായര്‍, 18 ഓഗസ്റ്റ് 2024 (12:38 IST)
റഹ്‌മാന്‍, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ബാഡ് ബോയ്‌സ്' ഓണത്തിന് തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററുകള്‍ പുറത്തുവന്നു.
 
 കോമഡി ഫണ്‍ എന്റര്‍ടെയ്‌നര്‍ തന്നെയാണ് സിനിമ. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിര്‍മ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് സിനിമ കൂടിയാണിത്.
ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, അജു വര്‍ഗീസ്, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, ശരത് സഭ, രവീന്ദ്രന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. അഡാര്‍ ലൗ എന്ന ഒമര്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒമറിന്റേതാണ് കഥ. ജോസഫ് നെല്ലിക്കല്‍ കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ്. അമീര്‍ കൊച്ചിന്‍, ഫ്‌ലെമി എബ്രഹാം എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

150 കോടി മുതല്‍ മുടക്കില്‍ പുറത്തിറങ്ങിയ തങ്കലാന് വിക്രം വാങ്ങിയ പ്രതിഫലം എത്രയെന്ന് അറിയാമോ, മാളവിക മോഹനന് ലഭിച്ചത് 5കോടി