Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗബിൻ കുടുങ്ങുമോ? കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കണ്ടെത്തി? നടനെ ചോദ്യം ചെയ്തേക്കും

സൗബിൻ കുടുങ്ങുമോ? കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കണ്ടെത്തി? നടനെ ചോദ്യം ചെയ്തേക്കും

നിഹാരിക കെ എസ്

, വെള്ളി, 29 നവം‌ബര്‍ 2024 (08:45 IST)
കൊച്ചി: നടൻ സൗബിൻ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്യും. സൗബിന്‍റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന രാത്രി വൈകുവോളം നീണ്ടിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയെന്നാണ് സൂചന. ഇതേ തുടർന്നാണ് താരത്തിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന റിപ്പോർട്ട് പ്രചരിച്ചത്.
 
സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്നാണ് താരത്തിന് നേരെ ഉയരുന്ന ആരോപണം. സൂപ്പർഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ് സംവിധാനം ചെയ്തത് സൗബിന്റെ പറവ ഫിലിംസാണ്. ഈ സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. ഡ്രീം ബിഗ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.
 
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ല, കണക്കുകൾ മറച്ചുവെച്ചുവെന്നുമാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും പരിശോധന നടത്തുന്നുണ്ട്. ആദായ നികുതി വകുപ്പിന്‍റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടർക്കിഷ് തർക്കം മതവികാരം വ്രണപ്പെടുത്തിയോ? നിഷേധിച്ച് പടത്തിലെ നായകന്മാരായ ലുഖ്മാനും സണ്ണി വെയ്‌നും