Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

ഞാൻ അധ്വാനിച്ചാണ് ജീവിക്കുന്നത്, സിനിമ പ്രൊമോഷൻ അല്ല: സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഹനാൻ

ഇതെന്റെ ജീവിതമാണ്, പണിയെടുത്താണ് ഞാൻ ജീവിക്കുന്നത്: ഹനാൻ

ഹനാൻ
, വ്യാഴം, 26 ജൂലൈ 2018 (14:54 IST)
ഒറ്റദിവസം കൊണ്ട് മലയാളികള്‍ ഏറ്റെടുത്തതായിരുന്നു ഹാനാന്‍റെ ജീവിതകഥ. ജീവിത പ്രതിസന്ധികൾക്കിടയിൽ തളരാതെ മുന്നോട്ട് പോയ ഹനാനെ ഇന്നലെ സോഷ്യൽ മീ‍ഡിയ ഏറ്റെടുത്തിരുന്നു. കൊച്ചി തമ്മനം മാര്‍ക്കറ്റില്‍ മീന്‍വില്‍പ്പന നടത്തിയ ഹനാന്റെ കഥ ഏറ്റെടുത്തവർ തന്നെ ഇന്ന് അവൾക്കെതിരെ തിരിഞ്ഞു. 
 
ഹനാന്റെ മീന്‍കച്ചവടം സിനിമാ പ്രമോഷന് വേണ്ടിയാണെന്നായിരുന്നു ചിലരുടെ ആരോപണം. ഹാനാന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു സിനിമാതാരങ്ങളോടൊത്തുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു ഇവരുടെ ആരോപണം. 
 
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തള്ളിക്കൊണ്ടാണ് ഹനാന്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ആ ജോലികളെല്ലാം തന്റെ ജീവിതമാർഗങ്ങളാണെന്നും സിനിമാ പ്രൊമോഷൻ അല്ലെന്നും ഹനാൻ പറയുന്നു. സഹായ ഹസ്തം നീട്ടിയ അരുണ്‍ഗോപിക്ക് നേരെയായിരുന്നു വിമര്‍ശനങ്ങളേറെയും.
 
സിനിമയുടെ പ്രചരണത്തിന് വേണ്ടിയാണ് മീന്‍വിറ്റതെന്ന ആരോപണത്തേയും ഹനാന്‍ തള്ളിക്കളുഞ്ഞു. ആ ആരോപണം തെറ്റാണ്. ഇന്നലെ മുതല്‍ എനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ തന്നെ വേട്ടയാടുകയാണെന്ന് ഹനാൻ പറയുന്നു.
 
ഹനാനെക്കുറിച്ച് വന്ന വാര്‍ത്തകള്‍ സത്യമാണെന്ന് കോളേജ് പ്രിന്‍സിപ്പലും ശരിവെച്ചു. ഹനാന് മറ്റ് വരുമാന മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ലെന്നും കോളേജിലെ ഫീസ് അടയ്ക്കാനും മറ്റുമായി പലപ്പോഴും ഹനാന്‍ ബുദ്ധിമുട്ടാറുണ്ടായിരുന്നെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതെന്താണ് മമ്മൂക്ക നിങ്ങളിങ്ങനെ? ഈ രണ്ട് ചിത്രങ്ങളും തമ്മിൽ 25 വർഷത്തെ വ്യത്യാസമുണ്ട്!