Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയസൂര്യയ്‌ക്കൊപ്പം മൂകാംബികയില്‍ എത്തി വിനായകൻ

Mookambika Temple

നിഹാരിക കെ.എസ്

, ചൊവ്വ, 18 ഫെബ്രുവരി 2025 (11:35 IST)
കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം ദര്‍ശിച്ച് നടന്മാരായ ജയസൂര്യയും വിനായകനും. ‘വിനായകനും ജയസൂര്യയും മാതൃസന്നിധിയില്‍’ എന്ന കുറിപ്പോടെ കെ.എന്‍ സുബ്രഹ്‌മണ്യ അഡിഗ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ജയസൂര്യയും വിനായകനും ഭക്തി മാര്‍ഗത്തിലേക്ക് തിരിഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുമുണ്ട്. 
 
അടുത്തിടെ മഹാ കുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ്രാജിലെത്തിയ ജയസൂര്യയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. അതേസമയം, ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ‘ആട് 3 – ലാസ്റ്റ് റൈഡ്’ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ആരംഭിച്ചു കഴിഞ്ഞു. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചിത്രത്തിന്റെ ടീം മീറ്റിങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ എത്തിയിരുന്നു. 
 
ജയസൂര്യയും വിനായകനും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ഇരുവരും എവിടെ എന്ന ചോദ്യങ്ങളും ആരാധകര്‍ കമന്റുകളിലൂടെ ചോദിച്ചിരുന്നു. ജയസൂര്യയും വിനായകനും ഒന്നിക്കുന്ന രണ്ട് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ആട് 3യും പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നര്‍ സിനിമയും. പ്രിന്‍സ് ജോയ് സിനിമയുടെ ചിത്രീകരണമാകും ഇതില്‍ ആദ്യം ആരംഭിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Empuraan Movie: 'ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാനെത്തുന്ന ഖുറേഷി അബ്‌റാമിന്റെ കഥ'; എമ്പുരാനെ കുറിച്ച് പൃഥ്വിരാജ്