Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കടുവ' ഉടനെത്തും, സൂചന നല്‍കി സംവിധായകന്‍ ഷാജി കൈലാസ്

Kaduva Movie  Shaji Kailas | Prithviraj Productions | Magic Frames | Jinu V Abraham

കെ ആര്‍ അനൂപ്

, ബുധന്‍, 13 ഏപ്രില്‍ 2022 (08:32 IST)
പൃഥ്വിരാജിന്റെ കടുവ ഒരുങ്ങുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. വൈകാതെ തന്നെ റിലീസ് ഉണ്ടാകാനാണ് സാധ്യത. ഉടന്‍തന്നെ പ്രദര്‍ശനത്തിനെത്തുമെന്ന സൂചന സംവിധായകന്‍ ഷാജി കൈലാസ് നല്‍കി. 
കട്ട കലിപ്പിലുള്ള കടുവയുടെ രൂപം പങ്കുവച്ചു കൊണ്ടാണ് സംവിധായകന്‍ സംവിധായകന്‍ അപ്‌ഡേറ്റ് നല്‍കിയത്. ഉടന്‍ കാണാം എന്നാണ് അദ്ദേഹം കുറിച്ചത്.
പൃഥ്വിരാജ് ആടുജീവിതം ടീമിനൊപ്പം ചേര്‍ന്നു. സഹാറാ മരുഭൂമിയില്‍ നിന്നുള്ള വീഡിയോ പൃഥ്വിരാജ് ഈയടുത്ത് പങ്കുവെച്ചിരുന്നു.മാര്‍ച്ച് 31നാണ് നടന്‍ അള്‍ജീരിയയിലേക്ക് പോയത്.
 
അള്‍ജീരിയയില്‍ 40 ദിവസത്തോളം ചിത്രീകരണം ബാക്കി ആണെന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ജൂണ്‍ മാസത്തോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമേ പൃഥ്വിരാജ് തിരിച്ചെത്തുകയുള്ളൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെന്റിലേറ്ററിൽ നിന്ന് മാറ്റി, ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി