Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ഖുശ്‌ബു തന്നെയോ? 20 കിലോ കുറച്ചത് മരുന്ന് കുത്തിവച്ചെന്ന് കമന്‍റ്, മറുപടി

താരത്തിന്റെ മാറ്റം സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ്.

Khusbhoo's viral photo

നിഹാരിക കെ.എസ്

, വ്യാഴം, 17 ഏപ്രില്‍ 2025 (16:47 IST)
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ ഖുശ്ബിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 54-ാം വയസില്‍ 20 കിലോയാണ് നടി കുറച്ചത്. ഈ പ്രായത്തില്‍ ഇത്രയും വണ്ണം കുറയ്ക്കുക എന്നത് അസാധ്യമായൊരു കാര്യമാണ്. താരത്തിന്റെ മാറ്റം സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ്. വിമർശനങ്ങൾക്ക് ഖുശ്ബു മറുപടി നൽകുന്നുണ്ട്.
 
കൊവിഡ് കാലം മുതല്‍ വണ്ണം കുറയ്ക്കാനുള്ള കഠിനമായ പരിശ്രമങ്ങള്‍ ഖുശ്ബു നടത്തി വരുന്നുണ്ട്. അതിന്റെയെല്ലാം അനന്തരഫലമാണ് ഇപ്പോള്‍ കാണുന്ന ലുക്ക്. പിന്നാലെ ഭാരം കുറച്ച ഖുശ്ബുവിന് കയ്യടിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ ഖുശ്ബുവിനെ വിമര്‍ശിച്ചും ഒരാളെത്തി. താരം വണ്ണം കുറച്ചത് മരുന്ന് കുത്തിവച്ചാണെന്നായിരുന്നു വിമര്‍ശനം.
 
''മോന്‍ജാരെ ഇഞ്ചക്ഷന്റെ മാജിക്. നിങ്ങളുടെ ആരാധകരെ അറിയിക്കൂ. അവരും ഇഞ്ചക്ഷന്‍ എടുക്കട്ടെ'' എന്നായിരുന്നു കമന്റ്. പിന്നാലെ ഖുശ്ബു ഇയാള്‍ക്ക് മറുപടിയുമായി എത്തുകയായിരുന്നു. ''നിങ്ങളെപ്പോലുള്ളവര്‍ എന്ത് വേദനയാണ്. ഉള്ളില്‍ വൃത്തികെട്ടവര്‍ ആയതിനാലാണ് നിങ്ങളൊന്നും സ്വന്തം മുഖം കാണിക്കാത്തത്. നിങ്ങളുടെ മാതാപിതാക്കളെ ആലോചിച്ച് സഹതാപം തോന്നുന്നു'' എന്നായിരുന്നു ഖുശ്ബു നല്‍കിയ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പുലര്‍ച്ചെ മൂന്ന് മണിക്ക് കഞ്ചാവ് വേണമെന്ന് വാശിപിടിച്ചു'; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മാതാവ്