Publish Date: Tue, 21 Jul 2020 (22:25 IST)
Updated Date: Tue, 21 Jul 2020 (21:58 IST)
ഈയിടെയായി സൂപ്പർസ്റ്റാർ രജനീകാന്ത് സോഷ്യൽ മീഡിയ പേജുകളിൽ അത്ര സജീവമല്ല. അതേസമയം കഴിഞ്ഞ ഞായറാഴ്ച്ച, രജനി തന്റെ ലംബോർഗിനി ഓടിക്കുന്ന ഫോട്ടോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. വളരെ വേഗം തന്നെ ഈ ഫോട്ടോ ട്രെൻഡായി മാറി. ചിത്രം വൈറലായി മാറിയതോടെ ദശലക്ഷക്കണക്കിന് ആളുകളുടെ മൊബൈലുകളിൽ ചിത്രം എത്തി.
ചിത്രത്തിൽ രജനീകാന്ത് മാസ്ക് ധരിച്ച് ഡ്രൈവർ സീറ്റിൽ ഇരിക്കുന്നതായി കാണാം. മെഴ്‌സിഡസ് ബെൻസ് ജി ക്ലാസ് മുതൽ പ്രീമിയർ പദ്മിനി വരെയുള്ള കാറുകൾ അദ്ദേഹത്തിൻറെ ശേഖരത്തിലുണ്ട്.
ട്വിറ്ററിൽ 'ലയൺ ഇൻ ലംബോർഗിനി' എന്ന ഹാഷ് ടാഗോടുകൂടിയാണ് ഈ ചിത്രം വൈറലാകുന്നത്. നിരവധി ഫാൻസ് ഗ്രൂപ്പുകളിലും ആരാധകർക്കിടയിലും ഇതിനോടകം തന്നെ ചിത്രം തരംഗമാണ് .