Webdunia - Bharat's app for daily news and videos

Install App

'എന്റെ കയ്യിൽ പണമൊന്നുമില്ല, ഭാര്യയാണ് എല്ലാം നോക്കുന്നത്, എനിക്ക് പോക്കറ്റ് മണി മാത്രം; തുറന്ന് പറഞ്ഞ് മാധവൻ

നിഹാരിക കെ.എസ്
ശനി, 25 ജനുവരി 2025 (18:59 IST)
വർഷങ്ങളായി തമിഴ് സിനിമയിൽ നായകനായി തുടരുന്ന നടനാണ് മാധവൻ. കരിയറിൽ ഒരുപാട് പ്രാവശ്യം കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമാ രം​ഗത്തേക്ക് വരുന്നതിന് മുമ്പേ മാധവൻ പ്രണയിച്ച് വിവാഹം ചെയ്തതാണ്. അതും പഠിപ്പിച്ചിരുന്ന വിദ്യാർത്ഥിനിയെ. സരിത ബിർജെ എന്നാണ് മാധവന്റെ ഭാര്യയുടെ പേര്. 
 
ഭാര്യയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മാധവൻ. തന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കുന്നത് ഭാര്യയാണെന്ന് മാധവൻ പറയുന്നു. വീട്ടിലെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കുന്നത് ഭാര്യയാണ്. എനിക്ക് ചെലവഴിക്കാൻ പോക്കറ്റ് മണി ലഭിക്കും. ഞാനതിൽ സന്തോഷവാനാണ്. തുടക്കം മുതലേ അങ്ങനെയാണെന്നും മാധവൻ‌ വ്യക്തമാക്കി. നേരത്തെ തനിക്കും ഭാര്യക്കും ജോയിന്റ് അക്കൗണ്ടാണുള്ളതെന്ന് മാധവൻ പറഞ്ഞിരുന്നു. 
 
രണ്ട് വരുമാന ശ്രോതസ്സുകളുള്ള കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. അമ്മ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുകയായിരുന്നു. അച്ഛൻ ടാറ്റാ സ്റ്റീലിലും. രണ്ട് പേർക്കും ഏറെക്കുറെ ഒരേ ശമ്പളമായിരുന്നെന്നും മാധവൻ വ്യക്തമാക്കി. ഹിസാബ് ബറാബർ ആണ് മാധവന്റെ പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ. തമിഴിൽ ടെസ്റ്റ് എന്ന സിനിമയും റിലീസ് ചെയ്യാനുണ്ട്. നയൻതാര, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവരാണ് മാധവനൊപ്പം ടെസ്റ്റിൽ അണിനിരക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments