Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty: മമ്മൂട്ടി ഈ മാസം കേരളത്തിലെത്തും; ആദ്യം മഹേഷ് പടം, കളങ്കാവല്‍ പ്രൊമോഷനിലും പങ്കെടുക്കും

ചികിത്സ പൂര്‍ണമായി അവസാനിച്ചെങ്കിലും ഇപ്പോള്‍ ശാരീരിക വ്യായാമത്തിനു പ്രാധാന്യം നല്‍കിയാണ് മമ്മൂട്ടി വിശ്രമം തുടരുന്നത്

Mammootty, Bilal, Amal Neerad, Big B 2, Mammootty upcoming movies Amal Neerad, മമ്മൂട്ടി, മമ്മൂട്ടി തിരിച്ചെത്തുന്നു, ബിലാല്‍, അമല്‍ നീരദ് മമ്മൂട്ടി

രേണുക വേണു

Kochi , ബുധന്‍, 9 ജൂലൈ 2025 (08:31 IST)
Mammootty: ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി ഉടന്‍ തിരിച്ചെത്തും. ഈ മാസം അവസാനത്തോടെ മമ്മൂട്ടി കേരളത്തിലെത്തും. ഓഗസ്റ്റ് ആദ്യവാരത്തില്‍ സിനിമ തിരക്കുകളില്‍ സജീവമായേക്കും. 
 
ചികിത്സ പൂര്‍ണമായി അവസാനിച്ചെങ്കിലും ഇപ്പോള്‍ ശാരീരിക വ്യായാമത്തിനു പ്രാധാന്യം നല്‍കിയാണ് മമ്മൂട്ടി വിശ്രമം തുടരുന്നത്. ചെന്നൈയിലെ വീട്ടിലാണ് താരം ഇപ്പോള്‍. കേരളത്തില്‍ എത്തിയാല്‍ ഉടന്‍ മഹേഷ് നാരായണന്‍ പടത്തില്‍ ജോയിന്‍ ചെയ്യും. കൊച്ചിയിലാണ് ചിത്രീകരണം നടക്കുക. മോഹന്‍ലാലിനൊപ്പമുള്ള കോംബിനേഷന്‍ സീനുകള്‍ അടക്കം കൊച്ചിയില്‍ ചിത്രീകരിക്കും. ഇതിനിടെ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലും മമ്മൂട്ടി പങ്കെടുക്കും. ഓഗസ്റ്റ് അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചന. 
 
മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം 'ഫാലിമി' സംവിധായകന്‍ നിതീഷ് സഹദേവ് ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം കോമഡി-ആക്ഷന്‍ ഴോണറില്‍ ഉള്ളതാണ്. നിതീഷ് സഹദേവ് ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ്, ഖാലിദ് റഹ്‌മാന്‍ സിനിമകളില്‍ മമ്മൂട്ടി അഭിനയിക്കും. 
 
അതേസമയം അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായ 'ബിലാല്‍' വൈകും. ബിലാലിനു മുന്‍പ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മറ്റൊരു ആക്ഷന്‍ പടം അമല്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. അടുത്ത വര്‍ഷമായിരിക്കും ഈ സിനിമയുടെ ചിത്രീകരണം. അതിനു ശേഷം 'ബിലാല്‍' ചെയ്യാനാണ് മമ്മൂട്ടിയുടെയും അമലിന്റെയും തീരുമാനം. ടിനു പാപ്പച്ചന്‍ ചിത്രത്തിലും മമ്മൂട്ടി നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

OTT Releases This Week: മൂൺവാക്കും നരിവേട്ടയും ഒടിടിയിലേക്ക്, ഈ ആഴ്ച കാണാൻ ഒരുപിടി സിനിമകളും സീരീസുകളും