Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty: പാട്രിയോട്ടിനു ശേഷം മമ്മൂട്ടിക്കു വിശ്രമം; ഇനി 'ചത്താ പച്ച' അതിഥി വേഷവും 'കളങ്കാവല്‍' പ്രൊമോഷനും

ഏതാനും ദിവസത്തെ വിശ്രമത്തിനു ശേഷമായിരിക്കും മമ്മൂട്ടി ഇനി സിനിമ തിരക്കുകളിലേക്ക് കടക്കുക

Patriot Movie Teaser Reaction, Patriot, MMMNMovie, MMMNTeaser, Mammootty, Mohanlal, FahadFaasil, KunchakoBoban, MammoottyMohanlalMovie, PatriotMovieTeaser, പാട്രിയോട്ട് ടീസര്‍, മമ്മൂട്ടി മോഹന്‍ലാല്‍, പാട്രിയോട്ട് ടീസര്‍ റിയാക്ഷര്‍, പാട്രിയോട്ട്

രേണുക വേണു

, വെള്ളി, 24 ഒക്‌ടോബര്‍ 2025 (10:02 IST)
Mammootty: മമ്മൂട്ടി കൊച്ചിയിലേക്ക്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്' സിനിമയുടെ യുകെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് മമ്മൂട്ടി കൊച്ചിയിലേക്ക് എത്തുന്നത്. എട്ട് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടി കേരളത്തിലെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 
 
അസുഖബാധിതനായ ശേഷം വിദഗ്ധ ചികിത്സകള്‍ക്കായി മമ്മൂട്ടി കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയിരുന്നു. ചികിത്സ പൂര്‍ത്തിയാക്കി രോഗമുക്തി നേടിയ ശേഷം ചെന്നൈയില്‍ നിന്ന് പാട്രിയോട്ടിന്റെ ഷൂട്ടിനായി ഹൈദരബാദിലേക്ക് പോകുകയും പിന്നീട് യുകെ ഷെഡ്യൂളിലേക്ക് ജോയിന്‍ ചെയ്യുകയുമായിരുന്നു. 
 
ഏതാനും ദിവസത്തെ വിശ്രമത്തിനു ശേഷമായിരിക്കും മമ്മൂട്ടി ഇനി സിനിമ തിരക്കുകളിലേക്ക് കടക്കുക. പാട്രിയോട്ടിന്റെ കൊച്ചി ഷെഡ്യൂള്‍ നവംബര്‍ ഒന്നിനു ആരംഭിക്കുമെന്നാണ് വിവരം. മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും പാട്രിയോട്ടിന്റെ കൊച്ചി ഷെഡ്യൂളില്‍ ഭാഗമാകും. അതിനു ശേഷം അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച'യിലെ കാമിയോ വേഷം ചെയ്യും. റെസ്ലിങ് പ്രധാന പ്രമേയമായ ഈ സിനിമയില്‍ റെസ്ലിങ് കോച്ചിന്റെ വേഷമാണ് മമ്മൂട്ടിക്ക്. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' ആണ് മമ്മൂട്ടിയുടേതായി ഉടന്‍ റിലീസിനെത്തുന്ന ചിത്രം. നവംബര്‍ 27 നാണ് കളങ്കാവല്‍ വേള്‍ഡ് വൈഡ് റിലീസ്. ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലും മമ്മൂട്ടി ഭാഗമാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഐശ്വര്യയ്ക്ക് വേണ്ടി ഒത്തുകളി നടക്കുന്നു': പൊട്ടിക്കരഞ്ഞ സുസ്മിത സെൻ, ഒടുവിൽ സംഭവിച്ചത്