Mammootty - Prithviraj Movie: പോക്കിരിരാജയില്‍ ചേട്ടനെങ്കില്‍ ഖലീഫയില്‍ അച്ഛന്‍; വീണ്ടും മമ്മൂട്ടി-പൃഥ്വിരാജ് കോംബോ?
ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് ഖലീഫയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്
Mammootty - Prithviraj Movie: പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ'യില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കാമിയോ വേഷത്തില്‍ എത്തും. 2010 ല്‍ പുറത്തിറങ്ങിയ വൈശാഖ് ചിത്രം 'പോക്കിരിരാജ'യില്‍ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പോക്കിരിരാജയില്‍ പൃഥ്വിരാജിന്റെ ചേട്ടന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചതെങ്കില്‍ 'ഖലീഫ'യില്‍ അച്ഛന്റെ വേഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് ഖലീഫയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ പിതാവ് അഹമ്മദ് അലിയായാകും മമ്മൂട്ടി അഭിനയിക്കുകയെന്നാണ് വിവരം. മമ്മൂട്ടിയെ അവതരിപ്പിക്കുകയെന്നാണ് വിവരം. 'പ്രതികാരം സുവര്‍ണ ലിപികളാല്‍ എഴുതപ്പെടും' എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. അധോലോക നായകനായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നതെന്ന് നേരത്തെ പുറത്തുവന്ന അപ്ഡേറ്റുകളില്‍ നിന്ന് വ്യക്തമാണ്. ഈ കഥാപാത്രത്തിന്റെ ഭൂതകാലത്തെ കുറിച്ചുള്ള അനാവരണത്തില്‍ ആയിരിക്കും പിതാവായി മമ്മൂട്ടി എത്തുക.
ജേക്‌സ് ബിജോയിയുടെതാണ് പശ്ചാത്തല സംഗീതം. ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറില്‍ ജിനു വി എബ്രഹാമും സൂരജ് കുമാറുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജിനു വി എബ്രഹാം തന്നെയാണ് തിരക്കഥ. സിജോ സെബാസ്റ്റ്യന്‍ കോ പ്രൊഡ്യൂസര്‍. ക്യാമറ ജോമോന്‍ ടി ജോണ്‍. ചമന്‍ ചാക്കോയാണ് എഡിറ്റിങ്.