മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്; നിര്‍മാണം മമ്മൂട്ടി കമ്പനി?
രഞ്ജിത്ത് - മമ്മൂട്ടി ചിത്രം നിര്‍മിക്കുക മമ്മൂട്ടി കമ്പനിയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
രഞ്ജിത്ത് ചിത്രത്തില്‍ മമ്മൂട്ടി നായകനായേക്കുമെന്ന് റിപ്പോര്‍ട്ട്. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിനു ശേഷമായിരിക്കും രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയെന്നാണ് വിവരം.
രഞ്ജിത്ത് - മമ്മൂട്ടി ചിത്രം നിര്‍മിക്കുക മമ്മൂട്ടി കമ്പനിയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എം.ടി വാസുദേവന്‍ നായരുടെ ചെറുകഥകളെ ആസ്പദമാക്കിയുള്ള 'മനോരഥങ്ങള്‍' എന്ന ആന്തോളജിയില്‍ 'കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്' രഞ്ജിത്താണ് സംവിധാനം ചെയ്തത്. അതില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.
2017 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പുത്തന്‍പണം രഞ്ജിത്താണ് സംവിധാനം ചെയ്തത്. 2018 ല്‍ മോഹന്‍ലാലിനെ നായകനാക്കി 'ഡ്രാമ' ഒരുക്കിയ ശേഷം രഞ്ജിത്ത് ഫീച്ചര്‍ ഫിലിമുകളൊന്നും ഒരുക്കിയിട്ടില്ല.