Mammootty Vinayakan Movie: കട്ട വില്ലനിസം! വിനായകന് വില്ലൻ മമ്മൂക്ക, സിനിമയുടെ പേരെന്ത്?
ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവന്നിട്ടില്ല.
വ്യത്യസ്‍തമായ സിനിമകളും കഥാപാത്രങ്ങളും തേടി പോകുന്ന മമ്മൂട്ടി എന്നും മലയാളികളെ വിസ്മയിച്ചിട്ടേ ഉള്ളൂ. അടുത്തകാലത്തെ അദ്ദേഹത്തിന്റെ കഥാപാത്ര വൈവിധ്യങ്ങളുടെ തുടർച്ചയാകും എന്ന് പ്രേക്ഷകർ കരുതുന്ന സിനിമയാണ് ജിതിൻ ജെ ജോസ് പ്രോജക്ട്. വിനായകൻ കേന്ദ്ര കഥാപാത്രമാകുന്ന സിനിമയിൽ മമ്മൂട്ടി വില്ലനായിട്ടാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്ലുക് പോസ്റ്ററും നാളെ വൈകിട്ട് ആറിന് പുറത്തിറങ്ങുമെന്ന് മമ്മൂട്ടി കമ്പനി ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുകയാണ്. ലൊക്കേഷനില്‍ നിന്നുള്ള ചില സ്റ്റില്‍സ് അല്ലാതെ ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല.
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം.