Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമല്‍ നീരദും മോഹന്‍ലാലും ഒന്നിക്കുന്നു; മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചോ?

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ മറ്റൊരു ശക്തമായ വേഷത്തില്‍ സൗബിന്‍ ഷാഹിറും ഉണ്ടായിരിക്കും

Mohanlal Amal Neerad Movie

രേണുക വേണു

, തിങ്കള്‍, 28 ഏപ്രില്‍ 2025 (15:28 IST)
സംവിധായകന്‍ അമല്‍ നീരദും സൂപ്പര്‍താരം മോഹന്‍ലാലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. സാഗര്‍ ഏലിയാസ് ജാക്കിക്കു ശേഷം അമല്‍ നീരദും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 
 
മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ മറ്റൊരു ശക്തമായ വേഷത്തില്‍ സൗബിന്‍ ഷാഹിറും ഉണ്ടായിരിക്കും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'സ്‌നേഹപൂര്‍വ്വം', മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത സിനിമ എന്നിവയ്ക്കു ശേഷമായിരിക്കും മോഹന്‍ലാല്‍ - അമല്‍ നീരദ് ചിത്രം ആരംഭിക്കുക. 
 
അതേസമയം മമ്മൂട്ടിയെ നായകനാക്കി അമല്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച സിനിമ നീളുമെന്നാണ് വ്യക്തമാകുന്നത്. മോഹന്‍ലാല്‍ പ്രൊജക്ടിനു ശേഷമായിരിക്കും മമ്മൂട്ടി - അമല്‍ നീരദ് ചിത്രം ആരംഭിക്കുക. എന്നാല്‍ അത് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ആയിരിക്കില്ല. മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Misha Agrawal: 25 വയസിൽ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ മിഷ അഗർവാളിൻ്റെ അകാല മരണം, ഞെട്ടലിൽ ആരാധകർ