മോഹന്‍ലാലും രാജമൗലിയും കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്; 'രണ്ടാമൂഴം' നടക്കുമോ?
അതേസമയം രാജമൗലി ചിത്രത്തില്‍ മോഹന്‍ലാലും ഭാഗമാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍
Rajamouli and Mohanlal (File Image)
നടന്‍ മോഹന്‍ലാലും തെന്നിന്ത്യന്‍ സംവിധായകന്‍ എസ്.എസ്.രാജമൗലിയും പൂണെയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുവരുടെയും സൗഹൃദ കൂടിക്കാഴ്ച മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം രാജമൗലി ചിത്രത്തില്‍ മോഹന്‍ലാലും ഭാഗമാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. മഹേഷ് ബാബുവിനെ നായകനാക്കിയുള്ള സിനിമയാണ് രാജമൗലി ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. അതിനുശേഷം ബ്രഹ്‌മാണ്ഡ പ്രൊജക്ടായ 'മഹാഭാരത' ചെയ്യും. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കാന്‍ പോകുന്ന 'മഹാഭാരത'യില്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാലും ഭാഗമാകുമോ എന്നാണ് ഇനി അറിയാനുള്ളത്.
അതേസമയം എം.ടി.വാസുദേവന്‍ നായരുടെ 'രണ്ടാമൂഴം' സിനിമയാക്കാന്‍ ആലോചനകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എം.ടിയുടെ സ്വപ്‌നമായിരുന്ന ഈ പ്രൊജക്ട് സാധ്യമാക്കാന്‍ രാജമൗലിയും മോഹന്‍ലാലും ഒന്നിക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.