കണ്ണ് നനയിച്ച്, മനം നിറച്ച് പേരൻപ്; കൈയ്യടിച്ച് കാണികൾ

വെള്ളി, 1 ഫെബ്രുവരി 2019 (12:30 IST)
മമ്മൂട്ടിയെന്ന ഇതിഹാസ നടന്റെ നടന വിസ്മയം തന്നെയാണ് പേരൻപ്. മൂന്ന് വർഷത്തിലധികമായ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. മമ്മൂട്ടിയെന്ന നടനെ അതിവിദഗ്ധമായി തന്നെ ഉപയോഗിച്ചിരിക്കുകയാണ് റാം.
 
ഇതൊരു കണ്ണീർ സിനിമയല്ല, കരയാൻ വേണ്ടി മാത്രം റാം ചെയ്ത സിനിമയല്ല. മനം കുളിർപ്പിക്കുന്ന, കണ്ണ് നനയിപ്പിക്കുന്ന ഒരു അപാര സിനിമ. അതുല്യ നടന്റേയും സാധനയുടെയും മികച്ച അഭിനയത്തിന്റെ നേർസാക്ഷ്യമാണ് പേരൻപ്. ഇപ്പോഴിതാ, മഞ്ചേരിയിൽ നടന്ന ഫാൻസ് ഷോയുടെ ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. 
 
പേരൻപ് ക്ലൈമാക്സ് സീൻ കഴിഞ്ഞ് ‘എ ഫിലിം ബൈ റാം’ എന്ന് എഴുതിക്കാണിക്കുമ്പോൾ തിയേറ്ററിൽ ഉയരുന്ന കൈയ്യടികൾ വ്യക്തമാക്കുകയാണ് പേരൻപ് എത്രത്തോളം മനുഷ്യന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു എന്ന്. 
 
വളരെ സ്വാഭാവികമായ അഭിനയം കാഴ്ച വെച്ചിരിക്കുകയാണ് മമ്മൂട്ടി. അഭിനയത്തോടുള്ള തന്റെ ആസക്തി സൂപ്പർസ്റ്റാർ എന്ന പദവിയിലിരിക്കുമ്പോൾ തന്നെ ഇത്രയും വെല്ലുവിളി ഉയർത്തുന്ന ഒരു സ്ക്രിപ്റ്റ് എറ്റെടുക്കാൻ അദ്ദേഹം കാണിച്ച താൽപ്പര്യത്തിലൂടെ വ്യക്തമാകുകയാണ്. പാപ്പായായി സാധന ചിത്രത്തിൽ നിറഞ്ഞു നിന്നു. സാധനയ്ക്ക് ദേശീയ അവാർഡ് നൽകിയില്ലെങ്കിൽ മറ്റാർക്കും നൽകരുതെന്ന് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രണവിനെ വിട്ട് ദുൽഖറിനെ പ്രണയിക്കാൻ കല്യാണി പ്രിയദർശൻ!