Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വളര്‍ത്തു നായയുടെ സ്‌നേഹം മറ്റാര്‍ക്കും ഇല്ല; ശോഭിത-നാഗ ചൈതന്യ വിവാഹത്തിന് പിന്നാലെ വീണ്ടും കുത്തി സാമന്ത

ഈ വളര്‍ത്തു നായയുടെ സ്‌നേഹം മറ്റാര്‍ക്കും ഇല്ല; ശോഭിത-നാഗ ചൈതന്യ വിവാഹത്തിന് പിന്നാലെ വീണ്ടും കുത്തി സാമന്ത

നിഹാരിക കെ എസ്

, ചൊവ്വ, 10 ഡിസം‌ബര്‍ 2024 (09:40 IST)
ശോഭിത ധൂലിപാല - നാഗ ചൈതന്യ വിവാഹ പ്രഖ്യാപനം മുതൽ വിവാഹ ആഘോഷങ്ങൾ കെട്ടടങ്ങുന്നത് വരെ സോഷ്യല്‍ മീഡിയ ഏറ്റവും അധികം ചര്‍ച്ച ചെയ്തത് സമാന്തയെ കുറിച്ചാണ്. ഒരു കാലത്ത് സമാന്തയ്ക്ക് എല്ലാമായിരുന്ന നാഗ ചൈതന്യ മറ്റൊരാള്‍ക്ക് സ്വന്തമാക്കുന്നത് ആരാധകര്‍ക്ക് സഹിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. അതിനാൽ, നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ ചിത്രങ്ങൾക്ക് പകരം സമാന്ത-നാഗ ചൈതന്യ വിവാഹത്തിലെ ചിത്ത്രങ്ങളാണ് ആരാധകർ വൈറലാക്കിയത്.
 
നാഗ ചൈതന്യയുടെ രണ്ടാം വിവാഹം സാമന്തയെ ബാധിച്ചിട്ടുണ്ട് എന്ന് നടിയുടെ ഓരോ സോഷ്യല്‍ മീഡിയ സ്റ്റോറിയിലും വ്യക്തമാണ്. വിവാഹം അടുത്തത് മുതല്‍ ഇതുവരെ സമാന്ത പങ്കുവയ്ക്കുന്ന പോസ്റ്റില്‍ എല്ലാം എന്തോ കുത്തിപ്പറയുന്നത് പോലെ സംശയിക്കുന്നു എന്നാണ് ആരാധകരുടെ പക്ഷം. വിവാഹം കഴിഞ്ഞതിന് പിന്നാലെ പങ്കുവച്ചത്, 'പെണ്‍കുട്ടികളെ പോലെ പൊരുതുക' എന്ന ഒരു ക്യാപ്ഷന്‍ ആയിരുന്നു. 
 
ഇപ്പോള്‍ ശോഭിത വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ സമാന്ത പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയാവുന്നു. തന്റെ വളര്‍ത്തു നായ സാഷയെ ചേര്‍ത്ത് നിര്‍ത്തിയാണ് പറയുന്നത്, 'സാഷയെ പോലെ മറ്റൊരു പ്രണയമില്ല' എന്ന്. സാന്തയുടെ മുഖത്ത് ഒട്ടും പ്രസരിപ്പില്ലാത്തതും ആരാധകര്‍ ശ്രദ്ധിച്ചിട്ടുണ്ട്.
 
നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം വളരെ പാടുപെട്ടാണ് ആ വേദനയില്‍ നിന്നും സമാന്ത പുറത്തുകടന്നത്. വേര്‍പിരിഞ്ഞു എന്ന് സ്വയം അംഗീകരിക്കുന്നത് വരെ ജീവിതം ഇനിയില്ല എന്ന ചിന്തയില്‍ ഓരോ കോര്‍ണറിലും പോയിരുന്ന കരഞ്ഞതിനെ കുറിച്ചും സമാന്ത തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹ മോചനത്തിന്റെ വേദനകള്‍ മറികടന്നു വരുമ്പോഴാണ് മയോസൈറ്റിസ് എന്ന അപൂര്‍വ്വ രോഗം സ്ഥിരീകരിച്ചത്. പെട്ടന്ന് നാഗ ചൈതന്യയുടെ വിവാഹം തീരുമാനിച്ചതും, ആ വിവാഹത്തിന് രണ്ട് ദിവസം മുന്‍പ് അച്ഛന്‍ മരണപ്പെട്ടതും സമാന്തയെ വീണ്ടും മാനസികമായി തളര്‍ത്തുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രൂ ലൗ ആണ് ഞങ്ങളുടേത്, കോകില കരഞ്ഞാൽ ഞാനും കരയും: ഫോട്ടോ ലീക്കായതിൽ ബാലയുടെ പ്രതികരണം