Webdunia - Bharat's app for daily news and videos

Install App

'എന്റെ ഇംഗ്ളീഷിനെ കളിയാക്കുന്നവരോട്, എന്നെപ്പോലെ മലയാളം നന്നായി എഴുതാനും വായിക്കാനും അറിയാവുന്ന എത്ര പേരുണ്ട്?': പൃഥ്വിരാജ്

നിഹാരിക കെ.എസ്
വ്യാഴം, 20 മാര്‍ച്ച് 2025 (14:12 IST)
കരിയറിന്റെ തുടക്കത്തിൽ ഒരുപാട് സൈബർ അറ്റാക്ക് നേരിടേണ്ടി വന്ന നടനാണ് പൃഥ്വിരാജ്. ആദ്യകാലത്ത് പൃഥ്വിയുടെ സംസാരമായിരുന്നു ഇതിനൊക്കെ കാരണം. ഇംഗ്ലീഷ് കലർന്ന സംസാരം ഏറെ ട്രോളുകൾക്ക് കാരണമായി. തനിക്ക് നേരെ നടന്ന അത്തരം സൈബർ അറ്റാക്കുകളെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. തന്നോട് ആളുകൾക്ക് എന്തിനാണ് ഇത്ര ദേഷ്യമെന്ന് തനിക്ക് അറിയില്ലെന്ന് പുതിയ അഭിമുഖത്തിൽ സംസാരിക്കവെ പൃഥ്വിരാജ് പറഞ്ഞു.
 
താൻ ഇംഗ്ളീഷിൽ മാത്രമേ സംസാരിക്കുകയുള്ളൂ എന്ന പലരും വിമർശിക്കുന്നത് കാണാറുണ്ടെന്നും അത് തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും നടൻ പറഞ്ഞു. തന്റെ ജനറേഷനിലുള്ള എത്രപേർക്ക് തന്നെക്കാൾ നന്നായി മലയാളം എഴുതാനും വായിയ്ക്കാനും അറിയുമെന്ന് തനിക്ക് അറിഞ്ഞാൽ കൊള്ളാമെന്നും പൃഥ്വി ചിരിയോടെ പറഞ്ഞു. അന്നത്തെ സൈബർ അറ്റാക്കിനെ മറികടക്കാൻ താൻ ഒരുപാട് ശ്രമിച്ചെന്നും എന്നാൽ അത് സാധ്യമല്ലെന്ന് മനസ്സിലായതോടെ മൈൻഡ് ചെയ്യാതെ ആയെന്നും പൃഥ്വി പറയുന്നു. 
 
അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ മാർച്ച് 27 ന് റിലീസ് ആകും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സിനിമ റിലീസ് ചെയ്യും. 2019ല്‍ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റര്‍ സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. അതേസമയം എമ്പുരാന്‍ ഒരു സ്റ്റാന്‍ഡ് അലോണ്‍ സിനിമയായും കാണാനാവുമെന്നാണ് സിനിമയുടെ സംവിധായകനായ പൃഥ്വിരാജ് പറയുന്നത്. മൂന്ന് ഭാഗങ്ങളുള്ള സിനിമയിലെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാവ് ചെങ്ങറ സുരേന്ദ്രന് സസ്പെൻഷൻ

'രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു': പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട്; ജാഗ്രതാ നിര്‍ദേശങ്ങള്‍

ആറുമാസത്തിനുള്ളില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹന വിലയ്ക്ക് സമമാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി

കുഞ്ഞിന്റെ കഴുത്തറുത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: കാരണമായത് കാന്‍സറും സാമ്പത്തിക ബാധ്യതയും

അടുത്ത ലേഖനം
Show comments