Select Your Language

Notifications

webdunia
webdunia
webdunia
webdunia

Renu Sudhi: മകനെ പൊള്ളൽ ഏൽപ്പിച്ച രേണുവിന് എതിരെ ചൈൽഡ് വെൽഫെയറിൽ പരാതി; സത്യമെന്ത്?

രേണുവിനെതിരെ സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് നടക്കുന്നത്.

Renu Sudhi

നിഹാരിക കെ.എസ്

, ചൊവ്വ, 15 ജൂലൈ 2025 (12:53 IST)
കൊല്ലം സുധിയുടെ മരണശേഷമാണ് ഭാര്യ രേണു സുധി അഭിനയം തുടങ്ങിയത്. രേണു സുധിയുടെ റീൽസ് വീഡിയോകൾ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോൾ, വീടുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കൊപ്പം തന്നെ ചർച്ചയായ ഒന്നായിരുന്നു രേണു സുധി അ‍ഞ്ച് വയസുകാരൻ മകൻ റിതുലിനെ ശ്രദ്ധയോടെ പരിപാലിക്കുന്നില്ലെന്നത്. രേണുവിനെതിരെ സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് നടക്കുന്നത്.
 
കുഞ്ഞിന്റെ കഴുത്തിന്റെ പിൻഭാ​​ഗത്ത് കണ്ട പൊള്ളൽ മുറിവ് ചൂണ്ടിക്കാട്ടി പലരും രേണുവിനെ വിമർശിക്കുന്നുണ്ട്. മീഡിയ മകന്റെ മുറിവിനെ കുറിച്ച് ചോദിച്ചപ്പോൾ രേണുവിന് കൃത്യമായ മറുപടി പറയാൻ കഴിഞ്ഞില്ലെന്നതും ചർച്ചയായിരുന്നു. രേണു ഷൂട്ടിങ്ങുമായി തിരക്കിലാണ്. രേണുവില്ലാത്ത സമയത്ത് കുഞ്ഞിനെ പരിപാലിക്കുന്നത് രേണുവിന്റെ മാതാപിതാക്കളാണ്. 
 
മകനെ പൊള്ളൽ ഏൽപ്പിച്ചതിന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ രേണുവിന് എതിരെ പരാതി വന്നുവെന്നും വൈകാതെ നടപടിയുണ്ടാകുമെന്ന തരത്തിലും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ പ്രചരിച്ച വാർത്തകളിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തുകയാണ് രേണു.
 
താൻ പ്രസവിച്ചിട്ടില്ലാത്ത മകനായ രാഹുലിനെപ്പോലും ഒരു കമ്പ് കൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ലാത്തയാളാണ് താനെന്ന് രേണു പറയുന്നു. പതിമൂന്ന് വയസിലാണ് എനിക്ക് കിച്ചുവിനെ കിട്ടുന്നത്. ഒരു കമ്പ് കൊണ്ടുപോലും ഞാൻ കിച്ചുവിനെ വേദനിപ്പിച്ചിട്ടില്ല. അങ്ങനെയുള്ള ഞാൻ റിഥപ്പനെ വേദനിപ്പിക്കുമോ?.
 
എന്തൊക്കെയാണ് ആളുകൾ പറയുന്നത്?. സുധി ചേട്ടന്റെ ചരമ വാർഷികത്തിന്റെ തലേ ദിവസം ഞാൻ ഷൂട്ട് കഴിഞ്ഞ് വന്നപ്പോഴാണ് കുഞ്ഞിന്റെ കഴുത്തിന് പിറകിൽ പാടുണ്ടെന്ന് കണ്ടത്. അത് കണ്ട് ഞാൻ കരഞ്ഞു. അമ്മയോടും പപ്പയോടും കുഞ്ഞിന് എന്ത് പറ്റിയതാണെന്ന് ഞാൻ ചോദിച്ചു. പറമ്പിൽ ചെള്ള് പോലൊരു ജീവിയുണ്ട്. അതിന്റെ ദ്രാവകം കുഞ്ഞിന്റെ കഴുത്തിൽ ആയതാണ്. തന്റെ ജീവിതം ആരെയൊക്കെ ബോധിപ്പിച്ചാലാണെന്ന് രേണു ചോദിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sai Kumar: 'ഞങ്ങളുടെ വിവാഹശേഷം ബിന്ദുവിനോട് മണി മിണ്ടാതായി': സായ് കുമാർ