Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ ബന്ധം തുടർന്നിരുന്നെങ്കിൽ ഞാനും സാവിത്രിയെ പോലെ ആകുമായിരുന്നു: സമാന്ത

വിവാഹ ജീവിതത്തോട് സിദ്ധാർത്ഥിന് താൽപ്പര്യമില്ലായിരുന്നു, ഭാഗ്യം കൊണ്ട് തലയൂരി: സമാന്ത

ആ ബന്ധം തുടർന്നിരുന്നെങ്കിൽ ഞാനും സാവിത്രിയെ പോലെ ആകുമായിരുന്നു: സമാന്ത
, വ്യാഴം, 7 ജൂണ്‍ 2018 (10:00 IST)
നാഗചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം സമാന്തയ്ക്ക് നല്ലകാലമാണ്. തുടര്‍ച്ചയായി മൂന്നു ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ സന്തോഷത്തിലാണു സമാന്ത. വിവാഹത്തിന് ശേഷം താരം സിനിമയിൽ സജീവമായിരിക്കുകയാണ്. 
 
കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തില്‍ തന്റെ മുന്‍ കാമുകനും നടനുമായ സിദ്ധാര്‍ത്ഥുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും ആ ബന്ധം തകരുന്നതിനെക്കുറിച്ചും സമാന്ത മനസ് തുറന്നു. ആ ബന്ധം തുടര്‍ന്നിരുന്നു എങ്കില്‍ എന്റെ ജീവിതം സാവിത്രിയേ പോലെയാകുമായിരുന്നുവെന്ന് സമാന്ത പറയുന്നു.
 
എന്നാല്‍ തുടക്കത്തില്‍ തന്നെ കല്ലുകടികള്‍ മനസിലാക്കാന്‍ സാധിച്ചു. അത് ഒരിക്കലും നല്ല രീതിയിൽ അവസാനിക്കില്ലെന്ന് ആദ്യം തന്നെ മനസ്സിലായി. ഭാഗ്യം കൊണ്ട് അതിനാല്‍ നിന്നു തലയൂരുകയായിരുന്നു എന്നു സമാന്ത പറയുന്നു. സമാന്ത സന്തോഷകരമായ കുടുംബ ജീവിതം ആഗ്രഹിച്ചപ്പോള്‍ വിവാഹ ജീവിതത്തോടു സിദ്ധാര്‍ത്ഥിന് യോജിപ്പ് ഇല്ലായിരുന്നു. അങ്ങനെയായിരുന്നു അവർ പിരിഞ്ഞത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലായ്ക്ക് തിരിച്ചടി; രജനി ചിത്രം ഇന്റർനെറ്റിൽ!