Shoaib Malik and Sana Javed: 'ആര്‍ക്കാടാ ഞങ്ങളെ പിരിക്കണ്ടത്'; ഡിവോഴ്‌സ് റൂമറുകള്‍ക്ക് മറുപടിയുമായി സന ജാവേദ്
ഷോയ്ബ് മാലിക്കിനൊപ്പം യുഎസ്എയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ സന ജാവേദ് പങ്കുവെച്ചു
Shoaib malik and Sana Javed
പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കും പാക് നടി സന ജാവേദും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി ചില റൂമറുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പാപ്പരാസികളുടെ ഗോസിപ്പ് ആഘോഷത്തെ മുളയിലെ നുള്ളിയിരിക്കുകയാണ് സന ജാവേദ്.
ഷോയ്ബ് മാലിക്കിനൊപ്പം യുഎസ്എയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ സന ജാവേദ് പങ്കുവെച്ചു. യൂണിവേഴ്‌സല്‍ സിറ്റി, ലോസ് ആഞ്ചലോസ്, സാന്റ മോണിക്ക തുടങ്ങി യുഎസിലെ പ്രമുഖ നഗരങ്ങളിലാണ് ഇരുവരും അവധിക്കാലം ആഘോഷിക്കുന്നത്.
ഒരു പൊതു പരിപാടിയില്‍നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരുടെയും ബന്ധത്തെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. വിഡിയോയില്‍, മാലിക്കും സനയും അടുത്തടുത്തായി ഇരിക്കുന്നതും എന്നാല്‍ പരസ്പരം ഒന്നും സംസാരിക്കാതിരിക്കുന്നതുമാണുള്ളത്. ഒരാള്‍ വന്ന് ക്രിക്കറ്റ് ബാറ്റില്‍ മാലിക്കിന്റെ ഓട്ടോഗ്രഫ് വാങ്ങിക്കുമ്പോള്‍ മുഖം തിരിഞ്ഞിരിക്കുന്ന സനയെയും ദൃശ്യങ്ങളില്‍ കാണാം. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇരുവരും അത്ര നല്ല ബന്ധത്തിലല്ലെന്നും പിരിയാന്‍ പോകുകയാണെന്നും ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് മാലിക്കുമൊത്തുള്ള അവധി ആഘോഷ ചിത്രങ്ങള്‍ സന പങ്കുവെച്ചത്.
ഇന്ത്യന്‍ ടെന്നിസ് സൂപ്പര്‍താരം സാനിയ മിര്‍സയുമായുള്ള വിവാഹബന്ധം പിരിഞ്ഞതിന് പിന്നാലെയാണ് പാക്ക് ടെലിവിഷന്‍ നടിയായ സനാ ജാവേദിനെ മാലിക്ക് വിവാഹം കഴിച്ചത്. 2024 ജനുവരിയിലായിരുന്നു വിവാഹം.